രാജ്യാന്തരം

മൊസൂളിലെ പ്രധാന പാലങ്ങള്‍ തിരികെ പിടിച്ചതായി ഇറാഖിസൈന്യത്തിന്റെ ഔദ്യോഗിക അറിയിപ്പ് 

സമകാലിക മലയാളം ഡെസ്ക്

മൊസൂള്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ അധീനതയില്‍ നിന്നും മോചിപിച്ച മൊസൂള്‍ നഗരത്തിലെ കൂടുതല്‍ ഭാഗങ്ങളെ പറ്റി ഔദ്യോഗിക അറിയിപ്പ്‌ നടത്തുകയാണ് ഇപ്പോള്‍ ഇറാഖി സൈന്യം. കഴിഞ്ഞ ദിവസം  മൊസൂള്‍ നഗരത്തില്‍ നിന്നും തെക്കോട്ട് സഞ്ചരിക്കാന്‍ സഹായിച്ചിരുന്ന ഹൂറിയ ബ്രിഡ്ജ് തിരികെ പിടിച്ചതായി അമേരിക്കന്‍-ഇറാഖി സംയുക്ത സൈന്യം പ്രഖ്യാപിച്ചു.

ടൈഗ്രീസ് നദിയുടെ കുറുകെ നഗരത്തിലുള്ളത് ആകെ അഞ്ച് പാലങ്ങളാണ്‌.
ഇവയുടെ എല്ലാം നിയന്ത്രണം ഇസ്ലാമിക് സ്റ്റേറ്റിന്റെ കയ്യിലായിരുന്നു. ഇതെല്ലാം തിരികെ പിടിച്ചിരിക്കുകായണ് ഇപ്പോള്‍ സൈന്യം. യുദ്ധത്തില്‍ തകര്‍ന്ന പാലങ്ങള്‍ എത്രയും വേഗം പുനര്‍ നിര്‍മ്മിക്കുമെന്നും സൈന്യം ഉറപ്പ് നല്‍കിയിട്ടുണ്ട്. 
പടിഞ്ഞാറന്‍ മൊസൂള്‍ തിരികെ പിടിക്കാന്‍ കഴിഞ്ഞ മാസം 19മാണ് ഇറാഖ്-അമേരിക്ക സംയുക്ത സൈന്യം നടപടി ആരംഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം