രാജ്യാന്തരം

ഒബാമ നിയമിച്ച പ്രോസിക്യൂട്ടര്‍മാരെ പുറത്താക്കാനൊരുങ്ങി ട്രംപ്‌

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: അമെരിക്കന്‍ പ്രസിഡന്റായിരിക്ക ഒബാമ നിയമിച്ച ചീഫ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാരോട് സ്ഥാനമൊഴിയാന്‍ നിര്‍ദേശിച്ച് ട്രംപ് ഭരണകൂടം. 46 ചീഫ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാരോടാണ് സ്ഥാനമൊഴിയാന്‍ അമെരിക്കന്‍ അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് നിര്‍ദേശിച്ചിരിക്കുന്നത്. 

പ്രോസിക്യൂട്ടര്‍മാരുടെ നിയമനം രാഷ്ട്രീയപരമായാണെങ്കിലും ഭരണം മാറി വരുമ്പോള്‍ ഇവരെ മാറ്റുന്ന കീഴ്‌വഴക്കം അമെരിക്കയില്‍ ഇതുവരെ ഉണ്ടായിരുന്നില്ല. പ്രോസിക്യൂട്ടര്‍മാരോട് രാജിവയ്ക്കാന്‍ നിര്‍ദേശിച്ചതായുള്ള വാര്‍ത്ത അമെരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റും സ്ഥിരീകരിച്ചു.

എന്നാല്‍ ചിലരെ ചീഫ് പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്നും മാറ്റേണ്ടതില്ലെന്നാണ് ട്രംപിന്റെ നിലപാട്. ആക്റ്റിങ് യുഎസ് ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ഡന ബോയെന്റിയോടും, മേരിലാന്‍ഡ് യുഎസ് അറ്റോര്‍ണിയോടും സ്ഥാനമൊഴിയേണ്ടതില്ലെന്ന് ട്രംപ് ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്