രാജ്യാന്തരം

ഇന്ത്യക്കാരനെതിരെ വംശീയ അധിഷേപം നടത്തിയ അമേരിക്കന്‍ വംശജനെതിരെ കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: അമേരിക്കയില്‍ ഇന്ത്യക്കാരനെതിരെ വംശീയ അധിഷേപം നടത്തിയയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. ജെഫ്രി അലെന്‍ ബര്‍ഗസ് (54) എന്നയാള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ അമേരിക്കയിലെ റസ്റ്ററന്റില്‍ വെച്ച് അന്‍കൂര്‍ മേഹ്ത്ത എന്ന ഇന്ത്യന്‍ വംശജനെ വംശീയമായി അധിക്ഷേപിക്കുകയായിരുന്നു. അടുത്തിടയായി അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കെതിരെയുള്ള വംശീയ അധിഷേപം വര്‍ധിച്ചു വരികയാണ്. 

2016 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. സൗത്ത്ഹില്‍സിലെ റെഡ് റോബിന്‍ റസ്റ്ററന്റില്‍ ബര്‍ഗസിനു സമീപമായിരുന്നു മേഹ്ത ഇരുന്നിരുന്നത്. തുടര്‍ന്ന് എനിക്ക് നിങ്ങളോടൊപ്പം ഇരിക്കേണ്ടെന്ന് പറഞ്ഞ് മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയും മേഹ്തയെ അപമാനിക്കുകയുമായിരുന്നു ബര്‍ഗര്‍. 

10 വര്‍ഷം തടവും 25000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 22ന് വംശീയ അക്രമത്തെത്തുടര്‍ന്ന് അമേരിക്കയില്‍ ശ്രീനിവാസ് കുച്‌ഭോട്‌ല എന്നയാള്‍ കൊല്ലപ്പെട്ടിരുന്നു. മാര്‍ച്ച് മൂന്നിന് ഒരു സിഖ് വംശജന് വാഷിങ്ടണില്‍ വെച്ച് വെടിയേല്‍ക്കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ