രാജ്യാന്തരം

ബ്രിട്ടീഷ് പാര്‍ലമെന്റ് ആക്രമണം; ആക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഏഴ് പേര്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന ആക്രമണവുമായി ബന്ധമുണ്ടെന്ന്  സംശയിക്കുന്ന ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശിക സമയം വൈകീട്ട് 3.15നുണ്ടായ ആക്രമണത്തില്‍ മൂന്ന് പേരാണ് മരിച്ചിരിക്കുന്നതെന്നും ബ്രിട്ടീഷ് പൊലീസ് സ്ഥിരീകരിച്ചു. നാല്‍പതിനോടടുത്ത് ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണമുണ്ടായി നിമിഷങ്ങള്‍ക്കകം ആക്രമിയെ സൈന്യം വധിച്ചിരുന്നു. 

ലണ്ടനിലും, ബിര്‍മിങ്ഹാമിലും നടത്തിയ തിരച്ചിലിലാണ് ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പാര്‍ലമെന്റിന് പുറത്ത് കാല്‍നട യാത്രക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത ശേഷം ആക്രമി പാര്‍ലമെന്റ് ഗേറ്റില്‍ നിന്നിരുന്ന പൊലീസ് ഉദ്യോഗസ്ഥന് നേര്‍ക്ക് വെടിയുതിര്‍ക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍