രാജ്യാന്തരം

മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ത്ഥി ബോട്ടുകള്‍ മുങ്ങി ഇരുനൂറിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌ 

സമകാലിക മലയാളം ഡെസ്ക്

മെഡിറ്ററേനിയന്‍  കടലില്‍ അഭയാര്‍ത്ഥി ബോട്ടുകള്‍ മുങ്ങി ഇരുനൂറിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌.ആഭ്യന്തരകലാപം രൂക്ഷമായ ലിബിയയില്‍ നിന്നും യൂറോപ്പ് ലക്ഷ്യമാക്കി യാത്ര തിരിച്ച ബോട്ടുകളാണ് അപകടത്തില്‍ പെട്ടത്. ഇതുവരെ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ആരും തന്നെ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് രക്ഷാ പ്രവര്‍ത്തകുടെ പക്കല്‍ നിന്നും ലഭിക്കുന്ന വിവരം. ഒരു ബോട്ടില്‍ 120മുതല്‍ 140പേര്‍ വരെ ഉണ്ടായിരുന്നു എന്നാണ് കരുതുന്നത്. അമിത ഭാരം കയറ്റി സഞ്ചരിച്ചതാണ് അപകടമുണ്ടാകാന്‍ കാരണം. ഇറ്റാലിയന്‍ തീരദേശ സേനയുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി