രാജ്യാന്തരം

അമേരിക്കയിലെ നൈറ്റ് ക്ലബിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

സിന്‍സിനാറ്റി: അമേരിക്കയിലെ നൈറ്റ് ക്ലബിലുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഒഹായോയിലെ സിന്‍സിനാറ്റിയിലെ നൈറ്റ് ക്ലബിലാണ് ഞായറാഴ്ച പുലര്‍ചെ 1.30ന് വെടിവെപ്പുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

വെടിവെപ്പ് സിന്‍സിനാറ്റി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നൈറ്റ് ക്ലബില്‍ ഉണ്ടായിരുന്നവരിലധികവും യുവാക്കളായിരുന്നെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. വെടിവെപ്പിനു ശേഷം ആക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. ഇവരെ തിരിച്ചറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് പരിശോധിച്ചു വരികയാണ്. 

വെടിവെപ്പിനു പിന്നില്‍ ഭീകരരാണെന്ന സൂചനയില്ലെന്ന് പോലിസ് പറഞ്ഞു. അക്രമികളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പോലീസിനെ അറിയിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ഓര്‍ലാന്‍ഡോയിലുള്ള ഗേ നൈറ്റ് ക്ലബിലുണ്ടായ വെടിവെപ്പില്‍ 49 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിന്റെ വാര്‍ഷികം അടുക്കുമ്പോഴാണ് വീണ്ടും ആക്രമണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു