രാജ്യാന്തരം

എഫ്ബിഐ മേധാവിയെ ട്രംപ് പുറത്താക്കി; നടപടി തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ അന്വേഷണത്തിനിടെ

സമകാലിക മലയാളം ഡെസ്ക്

എഫ്ബിഐ മേധാവി ജയിംസ് കോമിയെ ട്രംപ് പുറത്താക്കി. ഹിലരി ക്ലിന്റന്റെ ഈമെയിലുകളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് വിലയിരുത്തിയാണ് കോമിയെ സ്ഥാനത്ത് നിന്നും മാറ്റിയിരിക്കുന്നത്. 

അമെരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്ന അന്വേഷണം പുരോഗമിക്കുന്നതിന് ഇടയിലാണ് എഫ്ബിഐ മേധാവിയെ മാറ്റിയിരിക്കുന്നത്. ജയിംസ് കോമിയെ പുറത്താക്കുന്നതിനുള്ള അറ്റോര്‍ണി ജനറലിന്റേയും, ഡപ്യൂട്ടി അറ്റോര്‍ണി ജനറലിന്റേയും ശുപാര്‍ശ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകരിച്ചതായി വൈറ്റ് ഹൗസ് വക്താവ് സീന്‍ സ്‌പൈസര്‍ വ്യക്തമാക്കി. 

പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ബന്ധത്തെ കുറിച്ചുള്ള അന്വേഷണം ജൂലൈയിലാണ് ആരംഭിക്കുന്നതെങ്കിലും കഴിഞ്ഞ കുറച്ച് നാളുകളായി ഇത് അമേരിക്കയില്‍ ചൂടേറിയ ചര്‍ച്ചയായിരുന്നു. ഹിലരിയുടെ ഈമെയില്‍ വിവാദം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജയിംസ് പരസ്യ ചര്‍ച്ചകളില്‍ പങ്കെടുത്തെന്നു, ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിയമങ്ങളും, നടപടി ക്രമങ്ങളും ഇദ്ധേഹം ലംഘിച്ചെന്നും വൈറ്റ്ഹൗസ് അധികൃതര്‍ പറയുന്നു. 

ക്രിമിനല്‍ കേസ് ചാര്‍ജ് ചെയ്യാതെ ഹിലരിക്ക് ഫ്രീ പാസ് ചെയ്യുകയാണ് ജയിംസ് കോമി ചെയ്തതെന്ന് ഒരാഴ്ച മുന്‍പ് പ്രസിഡിന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം