രാജ്യാന്തരം

പ്ലാസ്റ്റിക്കില്‍ നിന്നും ഇന്ധനം നിര്‍മിച്ച് സിറിയക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ദമാസ്‌കസ്‌:ഐഎസും ബാഷര്‍ അല്‍ അസദ് ഭരണകൂടവും തമ്മിലുള്ള ഏറ്റമുട്ടല്‍ സിറിയക്കാരുടെ പ്രതീക്ഷകളെ ഒന്നാകെ തകര്‍ത്തു കളഞ്ഞാണ് മുന്നോട്ടു പോകുന്നത്. എന്നാല്‍ ലോകത്തിനാകെ പ്രതിക്ഷ നല്‍കുന്ന വാര്‍ത്തയാണ് സിറിയക്കാര്‍ നല്‍കുന്നത്. പ്ലാസ്റ്റിക്കില്‍ നിന്നും ഇന്ധനം.

ഉപയോഗ ശൂന്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് വേസ്റ്റുകള്‍ ഇന്ധനമാക്കി മാറ്റുകയാണ് സിറിയക്കാര്‍. സിറിയയിലെ സാധാരണ തൊഴിലാളികളാണ് പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും ഇന്ധനം നിര്‍മിക്കുന്നത്. 

സംഘര്‍ഷത്തിന്റെ തീവ്രത വിട്ടൊഴിയാതെ മുന്നോട്ടു പോകവെ സിറിയയില്‍ ഇന്ധന വില കുതിച്ചുയരുകയും ഇന്ധന ക്ഷാമം നേരിടുകയും ചെയ്തിരുന്നു. ഇതാണ് നിത്യാവശ്യത്തിനായി പ്ലാസ്റ്റിക്കില്‍ നിന്നും ഇന്ധനം ഉത്പാദിപ്പിക്കുന്ന കണ്ടുപിടുത്തത്തിലേക്ക് സിറിയക്കാരെ എത്തിച്ചത്. 

പ്ലാസ്റ്റിക് കുപ്പികള്‍ ഉള്‍പ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് ദ്രാവക രൂപത്തിലും, ഗ്യാസായും ഇവര്‍ ഇന്ധനം നിര്‍മ്മിക്കുന്നു. ഈ ദ്രാവക രൂപം ഗ്യാസോലിനായും, ഡീസലായും, ബെന്‍സെനായും മറ്റിയെടുക്കുകയും ചെയ്യുന്നു. 

ഇന്റര്‍നെറ്റില്‍ ഇന്ധനം നിര്‍മ്മിക്കുന്നതിന്റെ വീഡിയോകള്‍ കണ്ടാണ് ഇവര്‍ സ്വന്തമായി ഇന്ധനം ഉണ്ടാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്