രാജ്യാന്തരം

മെക്‌സിക്കോയില്‍ വീണ്ടും മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തി; ഇത്തവണ ഇരയായത് ഇന്റര്‍നാഷ്ണല്‍ പ്രസ് ഫ്രീഡം അവാര്‍ഡ് ജേതാവ്

സമകാലിക മലയാളം ഡെസ്ക്

മെക്‌സിക്കോയിലെ മയക്കുമരുന്നു മാഫിയകള്‍ക്കെതിരേയും മനുഷ്യക്കടത്തുകാര്‍ക്കെതിരേയും പ്രവര്‍ത്തിച്ച പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ഹാവ്യര്‍ വെല്‍ഡസ് കൊല്ലപ്പെട്ടു. ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെട്ട അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകനായിരുന്നു വാല്‍ഡസ്. മെക്‌സിക്കോയില്‍ നടന്നുവരുന്ന തുടര്‍ച്ചയായ മാധ്യമ പ്രവര്‍ത്തകരുടെ കൊലപാതകങ്ങളില്‍ രണ്ടുമാസത്തിനുള്ളില്‍ നടക്കുന്ന അഞ്ചാമത്തെ കൊലപാതകമാണ് വാല്‍ഡസിന്റേത്.

അദ്ദേഹത്തെ വെടിവെച്ചാണ് കൊലപ്പെടുത്തിയത് എന്ന് സര്‍ക്കാര്‍ അധികൃതര്‍ അറിയിച്ചു. ആരാണ് കൊലപാതകത്തിന് പിന്നില്‍ എന്ന് വ്യക്തമല്ല. 

മയക്കുമരുന്ന മാഫിയകള്‍ക്കെതിരെ പ്രസിദ്ധീകരിച്ച നിരവധി അന്വേഷണാത്മക റിപ്പോര്‍ട്ടുകളും പുസ്തകങ്ങളുമാണ് ഇദ്ദേഹത്തെ മാഫിയകളുടെ കണ്ണിലെ കരടാക്കിയത്. അദ്ദേഹം സന്തോഷവാനായിരുന്നു എന്നും എവിടെനിന്നും ഭീഷണി നേരിടുന്നതിനെ കുറിച്ച് പറഞ്ഞിരുന്നില്ല എന്നും അദ്ദേഹത്തിന്‍രെ സഹോദര്‍ വെളിപ്പെടുത്തി. കൊലപാതകത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ അന്വേഷണം പ്രഖ്യാപിച്ചുവെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് പറഞ്ഞു. 

വിട്ടുവീഴ്ചയില്ലാത്ത മാധ്യമ പ്രവര്‍ത്തനത്തിന്റെ പേരില്‍ ദി കമ്മിറ്റി റ്റു പ്രൊട്ടക്റ്റ് ജേര്‍ണലിസ്റ്റ്‌സ്(സിപിജെ) 2011ല്‍ അദ്ദേഹത്തിന് ഇന്റര്‍നാഷ്ണല്‍ പ്രസ് ഫ്രീഡം അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. 

മെക്‌സിക്കോയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ ഓരോ ദിവസവും വര്‍ദ്ധിച്ചു വരികയാണ്. 2006 മുതല്‍ 2016വരെ 21 മാധ്യമ പ്രവര്‍ത്തകരാണ് മാഫിയകളുടെ വെടിയുണ്ടകള്‍ക്ക് വിധേയമായത്. മാധ്യമ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിലാണ് മെക്‌സിക്കോയുടെ സ്ഥാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു