രാജ്യാന്തരം

മനുഷ്യ മാംസം വിറ്റെന്ന് വ്യാജ വാര്‍ത്ത; ലണ്ടനില്‍ ഇന്ത്യന്‍ ഹോട്ടല്‍ അടപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: മനുഷ്യ മാംസം വിളമ്പിയെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ലണ്ടനിലെ ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ അടപ്പിച്ചു.
ഫേസ്ബുക്കിലൂടെയാണ് ഇവിടെ മനുഷ്യ മാംസം വിളമ്പിയെന്ന വാര്‍ത്ത പ്രചരിച്ചത്. 

ഷിന്റാ ബീഗം എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കറിട്വിസ്റ്റ് എന്ന റെസ്റ്റോറന്റാണ് മനുഷ്യ മാംസം വിളമ്പിയെന്ന ആരോപണം നേരിടുന്നത്. റെസ്റ്റോറന്റ് അടച്ചുപൂട്ടിയില്ലെങ്കില്‍ തകര്‍ക്കുമെന്ന് ആളുകള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. 

എന്നാല്‍ ആധികാരികതയില്ലാത്ത ഒരു ന്യൂസ് സൈറ്റിലാണ് ഇവിടെ മനുഷ്യ മാംസം വില്‍ക്കുന്നെന്ന വാര്‍ത്ത വന്നതെന്നാണ് ലണ്ടന്‍ പൊലീസിന്റെ നിഗമനം. വെബ്‌സൈറ്റില്‍ വന്ന വാര്‍ത്ത പിന്നീട് വൈറലായി പടരുകയായിരുന്നു. മനുഷ്യ മാംസം വിറ്റതിന് ഏഷ്യന്‍ റെസ്റ്റോറന്റ് അടച്ചുപൂട്ടി എന്നായിരുന്നു ഈ വെബ്‌സൈറ്റില്‍ വന്ന ഒരു പാരഗ്രാഫ് മാത്രമുള്ള വാര്‍ത്ത. 

9 മൃതശരീരങ്ങള്‍ റെസ്‌റ്റോറന്റില്‍ ഭക്ഷണമാക്കാനായി സൂക്ഷിച്ചിരുന്നതായും വ്യാജ വാര്‍ത്തയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി