രാജ്യാന്തരം

യാത്രക്കാരെ പാതിവഴിയില്‍ ഇറക്കിവിട്ട് പാക് വിമാനകമ്പനി; ബാക്കി ദൂരം ബസില്‍ പോകാന്‍ ആവശ്യപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ന്തെങ്കിലും കാരണം പറഞ്ഞ് യാത്രക്കാരെ പാതിവഴിയില്‍ ഇറക്കിവിടുന്ന ബസുകാരെയും ഓട്ടോക്കാരെയുമൊക്കെ നമ്മള്‍ കണ്ടിട്ടുണ്ട്. പാതിവഴിയില്‍ ഇറക്കിവിട്ട് ബസുപിടിച്ച് പോക്കോളാന്‍ പറയുന്ന വിമാനക്കമ്പനിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? പാക്കിസ്ഥാന്റെ ദേശിയ വിമാനകമ്പനിയായ പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈനാണ്(പിഐഎ) യാത്രക്കാര്‍ക്ക് ഇങ്ങനെയൊരു പണികൊടുത്തത്. തെളിച്ചക്കുറവ് കാരണം ലാഹോറില്‍ ഇറക്കിയതിന് ശേഷം വിമാനത്തിലെ യാത്രക്കാരോട് ബാക്കി ദൂരം ബസ് പിടിച്ച് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.

അബുദാബിയില്‍ നിന്ന് റഹിം യാര്‍ ഖാനിലേക്കുള്ള വിമാനമാണ് കാലാവസ്ഥ മോശമായെന്ന് പറഞ്ഞ് ലാഹോര്‍ വിമാനത്താവളത്തില്‍ ഇറക്കിയതെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത്. യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ ബസ് ഒരുക്കിനല്‍കാമെന്നാണ് വിമാനത്തിലെ ജീവനക്കാര്‍ പറഞ്ഞത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ യാത്രക്കാര്‍ തയാറായില്ല. വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാതിരുന്ന യാത്രക്കാരെ പുകച്ച് പുറത്ത് ചാടിക്കുന്ന വിദ്യയാണ് വിമാനകമ്പനി സ്വീകരിച്ചത്. വിമാനത്തിലെ എയര്‍ കണ്ടീഷന്‍ സൗകര്യം വിച്ഛേദിച്ചതോടെ യാത്രക്കാര്‍ക്ക് ഗത്യന്തരമില്ലാതെ വിമാനത്തില്‍ നിന്ന് ഇറങ്ങേണ്ടിവന്നു. ചെറിയ കുട്ടികള്‍ ഉള്‍പ്പടെയുള്ളവരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 

ലാഹോറില്‍ നിന്ന് റഹിം യര്‍ ഖാനിലേക്ക് 624.5 കിലോമീറ്റര്‍ ദൂരമാണുള്ളത്. വിമാനക്കമ്പനിയോട് കുറച്ചുകൂടി അടുത്തുള്ള മുള്‍ത്താന്‍ എയര്‍പോര്‍ട്ടില്‍ ഇറക്കിക്കൊടുക്കാന്‍ പറഞ്ഞെങ്കിലും അവര്‍ ഇതിന് തയാറായില്ലെന്ന് യാത്രക്കാര്‍ വ്യക്തമാക്കി. മുള്‍ത്താന്‍ വിമാനത്താവളത്തില്‍ നിന്ന് 292 കിലോമീറ്റര്‍ ദൂരം മാത്രമാണ് റഹിം യാര്‍ ഖാനിലേക്കുള്ളത്. യാത്രക്കാരെ സന്തോഷിപ്പിച്ച് കൂടെ നിര്‍ത്താന്‍ മികച്ച ഓഫറുകളുമായി വിമാനക്കമ്പനികള്‍ രംഗത്തുവരുമ്പോഴാണ് പാക്കിസ്ഥാന്‍ വിമാനകമ്പനി നല്ല പണി കൊടുത്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

വീണ്ടും തുടക്കത്തില്‍ തന്നെ ഔട്ടായി, രോഹിത് കരയുകയാണോ?; 'സങ്കടം' പങ്കുവെച്ച് സോഷ്യല്‍മീഡിയ- വീഡിയോ

കോഴിക്കോട് മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു; അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്

'തല്‍ക്കാലം എനിക്ക് ഇത്രേം വാല്യൂ മതി'; നിഷാദ് കോയ കൗശലക്കാരനും കള്ളനും, ആരോപണവുമായി നടന്‍

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി