രാജ്യാന്തരം

റിപ്പ്ഡ് ജീന്‍സ് ധരിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് അഭിഭാഷകന്‍; റേപ്പ് ചെയ്യേണ്ടത് പൗരന്റെ കടമ

സമകാലിക മലയാളം ഡെസ്ക്

സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ ഉണ്ടാകുന്നതിന് കാരണം സ്ത്രീകളുടെ വസ്ത്രധാരണമാണെന്ന് വാദിക്കുന്ന വിഭാഗമുണ്ട്. എന്നാല്‍ അങ്ങിനെ വസ്ത്രം ധരിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യേണ്ടത് പൗരന്റെ ഉത്തരവാദിത്വമാണ് എന്ന് പറയുന്നത് അംഗീകരിക്കാന്‍ ഒരു സമൂഹവും തയ്യാറാവില്ല. 

റിപ്പിഡ് ജീന്‍സ് ധരിക്കുന്ന സ്ത്രീകളെ പുരുഷന്‍ ബലാത്സംഗം ചെയ്യണമെന്നും അങ്ങിനെ ചെയ്യേണ്ടത് പൗരന്റെ രാജ്യത്തോടുള്ള കടമയാണെന്നുമാണ് അഭിഭാഷകന്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞത്. ഈജിപ്തിലാണ് സംഭവം.

ഈജിപ്ത്യന്‍ അഭിഭാഷകനായ നബിന്‍ അല്‍ വഷ് ആണ് ചാനല്‍ ചര്‍ച്ചയ്ക്കിടെ വിവാദ പരാമര്‍ശം നടത്തിയത്. പ്രോസ്റ്റിറ്റിയൂഷന്‍ ഇന്‍ ഈജിപ്ത് എന്ന നിയമത്തിന്‍മേലുള്ള ചര്‍ച്ചയ്ക്കിടയിലായിരുന്നു സ്ത്രീകള്‍ നിര്‍ബന്ധമായും ധരിക്കരുതാത്ത വസ്ത്രങ്ങള്‍ എന്ത് എന്നതിലേക്ക് ചര്‍ച്ച പോയത്. 

താഴേക്കുള്ള ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് ജീന്‍സ് ധരിച്ചു പോകുന്ന സ്ത്രീകളെ കണ്ടാല്‍ നിങ്ങള്‍ക്ക് സന്തോഷമാകുമോ എന്നായിരുന്നു വനിതാ പാനലിസ്റ്റുകള്‍ കൂടി നിരന്ന ചര്‍ച്ചയില്‍ പ്രകോപിതനായി അഭിഭാഷകന്‍ ചോദിച്ചത്. 

അഭിഭാഷകന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രതികരണമാണ് ഇപ്പോള്‍ നിറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച