രാജ്യാന്തരം

ആകാശത്ത് പുരുഷ ജനനേന്ദ്രിയം വരച്ച് അമേരിക്കന്‍ യുദ്ധവിമാനം; ശക്തമായ നടപടിയെന്ന് നേവി

സമകാലിക മലയാളം ഡെസ്ക്

പുരുഷ ജനനേന്ദ്രിയത്തിന്റെ മാതൃകയില്‍ ആകാശത്ത് എയര്‍ ഡിസ്‌പേ കണ്ടായിരുന്നു വാഷിങ്ടണിലെ ജനങ്ങള്‍ വ്യാഴാഴ്ച ഉറക്കമുണര്‍ന്നത്. അമേരിക്കന്‍ യുദ്ധവിമാനമായ ഇഎ-18ജി ഡ്രൗലെറായിരുന്നു ആകാശത്ത് പുക കൊണ്ട് പുരുഷ ജനനേന്ദ്രിയം വരച്ചത്. 

ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കാത്ത നടപടിയാണ് ഉണ്ടായിരിക്കുന്നതെന്നും, മൂല്യങ്ങള്‍ക്ക് നിരക്കാത്ത ഈ പ്രവര്‍ത്തി അന്വേഷണ വിധേയമാക്കിയിരിക്കുകയാണെന്നും നേവി വക്താവ് ലെസ്ലി ഹബെല്‍ പറഞ്ഞു. 

എന്നാല്‍ ഇത്തരം പ്രവര്‍ത്തി നടത്തിയ എയര്‍ക്രാഫ്റ്റിനുള്ളില്‍ ഉണ്ടായിരുന്നു ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിന് മുന്‍പ് 2014ലിലും സമാനമായ സംഭവം നടന്നിരുന്നു. കാലിഫോര്‍ണിയയിലെ വിന്റര്‍ ട്രെയിനിങ് ക്യാമ്പില്‍ സമാനമായി പരിശീലന പറക്കലിന് ഇടയില്‍ ആകാശത്ത് പൈലറ്റ് പുരുഷ ജനനേന്ദ്രിയത്തിന്റെ മാതൃകയില്‍ വരച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ഡല്‍ഹി ഹൈക്കോടതിയില്‍ 67% സ്ത്രീകള്‍ , 33 % പുരുഷന്‍മാര്‍; ഉന്നത ജുഡീഷ്യറി റിവേഴ്‌സിലും

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍