രാജ്യാന്തരം

സിംഗപ്പൂരിന്റെ ഇടക്കാല പ്രസിഡന്റായി ഇന്ത്യന്‍ വംശജന്‍

സമകാലിക മലയാളം ഡെസ്ക്

സിംഗപ്പൂരിന്റെ ഇടക്കാല പ്രസിഡന്റായി ഇന്ത്യന്‍ വംശജന്‍. സിവില്‍ സര്‍വന്റായ ജോസഫ് യുവരാജ പിള്ളയാണ് സിംഗപ്പൂരിന്റെ ഇടക്കാല പ്രസിഡന്റായി സ്ഥാനമേറ്റിരിക്കുന്നത്. 

അധികാരത്തില്‍ ആറ് വര്‍ഷം പൂര്‍ത്തിയാക്കിയ ടോണി താന്‍ കെങ് യാമില്‍ നിന്നാണ് പിള്ള അധികാരമേറ്റെടുത്തത്. സിംഗപ്പൂരിന്റെ പ്രസിഡന്‍ഷ്യല്‍ അഡൈ്വസേഴ്‌സിന്റെ ചെയര്‍മാനായിരുന്നു അദ്ദേഹം. 

സെപ്തംബര്‍ 23നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ്. പ്രസിഡന്റ് പദവി ഒഴിഞ്ഞ് കിടക്കുമ്പോള്‍ പ്രസിഡന്റിന്റെ ചുമതല വഹിക്കേണ്ടത് പ്രസിഡന്‍ഷ്യല്‍ അഡൈ്വസേഴ്‌സ് ചെയര്‍മാനാണെന്നാണ് ചട്ടം. 1991ല്‍ പ്രസിഡന്റിനെ തെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന സമ്പ്രദായം ആരംഭിച്ചതിന് ശേഷം ഇത് ആദ്യമായാണ് സിംഗപ്പൂരില്‍ പ്രസിഡന്റ് കസേര ഒഴിഞ്ഞു കിടക്കുന്നത്. 

നേരത്തെ സിംഗപ്പൂര്‍ പ്രസിഡന്റ് വിദേശ പര്യടനങ്ങള്‍ക്കായി പോകുമ്പോഴും പ്രസിഡന്റിന്റെ ചുമതലകള്‍ വഹിച്ചിരുന്നത് പിള്ളയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു