രാജ്യാന്തരം

നമുക്ക് കാണാം; ഉത്തരകൊറിയയ്ക്ക് മേല്‍ സൈനീക നടപടിക്ക് സൂചന നല്‍കി അമേരിക്ക

സമകാലിക മലയാളം ഡെസ്ക്

ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച ഉത്തരകൊറിയയ്ക്ക് താക്കീതുമായി അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപ്. ആണവ പരീക്ഷണം നടത്തിയ ഉത്തര കൊറിയയ്ക്ക് തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപ് സൂചന നല്‍കി. 

അമേരിക്ക ഉത്തരകൊറിയയ്ക്ക് മേല്‍ സൈനീക നടപടി നടത്തുമെന്ന് വ്യക്തമായ സൂചന നല്‍കിയായിരുന്നു അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജിം മാത്തിസിന്റേയും പ്രതികരണം. അമേരിക്കയ്ക്ക് എതിരേയോ, അല്ലെങ്കില്‍ ഏതെങ്കിലും സഖ്യരാജ്യങ്ങള്‍ക്കെതിരേയോ ഉത്തരകൊറിയ ഭീഷണി ഉയര്‍ത്തിയാല്‍ വലിയ സൈനീക നടപടിയായിരിക്കും നേരിടേണ്ടി വരികയെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മുന്നറിയിപ്പ് നല്‍കുന്നു. 

അമേരിക്കയ്ക്ക് ഭീഷണി ഉയര്‍ത്തുന്നതാണ് ഉത്തരകൊറിയയുടെ ആണവ പരീക്ഷണമെന്ന് ട്രംപ് പറഞ്ഞു. ഉത്തരകൊറിയയുമായി സാമ്പത്തിക സഹകരണം നിലനിര്‍ത്തുന്ന ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി സമ്മര്‍ദ്ദം ചെലുത്തുന്ന കാര്യം പരിഗണിക്കുമെന്നും ട്രംപ് വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം