രാജ്യാന്തരം

പോസ്റ്റ് ഓഫീസുകളില്‍ ട്രംപിന്റെ ചിത്രം പ്രദര്‍ശിപ്പിക്കണം; ബില്ലുമായി റിപബ്ലിക്കന്‍ നേതാവ്

സമകാലിക മലയാളം ഡെസ്ക്

മേരിക്കന്‍ പോസ്റ്റ് ഓഫീസുകളില്‍ ഇനിമുതല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും വൈസ് പ്രസിഡന്റ് മൈക് പെന്‍സിന്റെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യുമായി റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവ്.ന്യൂയോര്‍ക്കില്‍ നിന്നുള്ള പ്രതിനിധി ഡാന്‍ ഡോണോവന്‍ ആണ് പ്രസിഡന്റിന്റെയും വൈസ്പ്രസിഡന്റിന്റെയും ചിത്രങ്ങള്‍ രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസുകളിലും പ്രദര്‍ശിപ്പിക്കണം എന്ന ബില്ല് ഹൗസ് ഓഫ് റെപ്രസന്റേറ്റീവില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. 

ട്രംപിന്റെ മുന്‍ഗാമിയായ ബരാക് ഒബാമയുടെ ചിത്രം ഒരു പോസ്റ്റ് ഓഫീസില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് ഇത്തരമൊരു ആവശ്യവുമായി ഡാന്‍ രംഗത്ത് വന്നിരിക്കുന്നത്. 

നേരത്തെ, നേതാക്കളുടെയും രാഷ്ട്രീയക്കാരുടെയും ചിത്രങ്ങള്‍ക്കായി ഫണ്ട് ചെലവാക്കുന്നത് നിരോധിച്ചുകൊണ്ട് ട്രംപ് നിയമനിര്‍മ്മാണം നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്