രാജ്യാന്തരം

വളര്‍ത്തുനായ തലയില്‍ കടിച്ചു, ഏഴു മാസം പ്രായമുള്ള കുഞ്ഞു മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഫ്രാങ്ക്ഫുര്‍ട്ട്: വീട്ടില്‍ ഓമനിച്ചു വളര്‍ത്തുന്ന നായയുടെ കടിയേറ്റ് ഏഴു മാസം പ്രായമുള്ള കുഞ്ഞു മരിച്ചു. ജര്‍മനിയിലെ ഫ്രാങ്ക്ഫുര്‍ട്ടിലാണ് സംഭവം.

തെക്കന്‍ ജര്‍മനിയില്‍ ഫ്രാങ്ക്ഫുര്‍ട്ടില്‍നിന്ന് മുപ്പതു കിലോമീറ്റര്‍ അകലെയുളള ബാഡ് കൊയേങ്ങിലാണ് ദുരന്തമുണ്ടായത്. കുഞ്ഞിന്റെ തലയില്‍ വളര്‍ത്തുനായ് കടിക്കുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. നായയെ ആനിമല്‍ ഷെല്‍ട്ടറിലേക്കു മാറ്റി.

നായ എന്തുകൊണ്ടാണ് കുഞ്ഞിനെ ആക്രമിച്ചതെന്നു വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. 

വടക്കന്‍ ജര്‍മനിയില്‍ ഒരാഴ്ച മുമ്പ് നായയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ മരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍