രാജ്യാന്തരം

ലോകമുത്തശ്ശി നബി തജിമ അന്തരിച്ചു 

സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീ നബി തജിമ അന്തരിച്ചു. ജപ്പാന്‍ സ്വദേശിയായ തജിമയ്ക്ക് 117 വയസായിരുന്നു പ്രായം. ജന്മനാടായ കഗോഷിമയിലെ കികായ് ദ്വീപിലെ ആശുപത്രിയിലായിരുന്നു നബി തജിമയുടെ അന്ത്യം. 

ജമൈക്കന്‍ സ്വദേശി വയലറ്റ് ബ്രൗണിന്റെ മരണശേഷമാണ് തജിമ ലോകമുത്തശ്ശിയായത്. 2017ല്‍ മരിച്ച വയലറ്റ് ബ്രൗണിന് 117വയസ്സായിരുന്നു. 1900 ആഗസ്റ്റ് നാലിന് ജനിച്ച നബി തജിമയെ 2015ല്‍ ജപ്പാനിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീയായി തിരഞ്ഞെടുത്തിരുന്നു. പ്രായമായവരെ പരിചരിക്കുന്ന ജപ്പാനിലെ നേഴ്‌സിംഗ് ഹോമിലായിരുന്നു തജിമ താമസിച്ചിരുന്നത്. ഈ വര്‍ഷം ആദ്യം മുതല്‍ ശാരിരീകാവസ്ഥ മോശമായതിനെതുടര്‍ന്ന് തജിമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രായാധിക്യത്തെതുടര്‍ന്നായിരുന്നു അന്ത്യം.

ജപ്പാന്‍ സ്വദേശികള്‍ക്ക് ആയുസ്സ് വളരെ കൂടുതലാണെന്നാണ് കണ്ടെത്തല്‍. ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ പുരുഷനും ജപ്പാന്‍ സ്വദേശിയായ മസാസോ നൊനാകയാണ്. 112വയസാണ് നൊനാകയുടെ പ്രായം. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഇദ്ദേഹത്തെ ഔദ്യോഗികമായി ലോകത്തെ ഏറ്റവും പ്രായമേറിയ പുരുഷന്‍ എന്ന് പ്രഖ്യാപിച്ചിരുന്നു. ജപ്പാനിലെ 68,000ത്തോളം ആളുകള്‍ 100വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെന്ന് ജപ്പാന്‍ ഭരണകുടം കഴിഞ്ഞവര്‍ഷം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്