രാജ്യാന്തരം

ടൂറിസ്റ്റുകള്‍ക്ക് സെക്‌സ് ക്ലാസ്; മോഡല്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

പട്ടായ: പട്ടായയില്‍ സെക്‌സ് ക്ലാസ് നടത്തിയതിന് പിടിയിലായ റഷ്യന്‍ ഗുരുവിനും 21കാരിയായ മോഡലിനും പത്തുവര്‍ഷത്തോളം തടവുശിക്ഷ ലഭിക്കാന്‍ സാധ്യത. തായ്‌ലന്‍ഡില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ ബെലാറസ് സ്വദേശിയായ അനസ്താസിയ വസ്യുകെവിച്ച് എന്ന മോഡലാണ് ടൂറിസ്റ്റ്കള്‍ക്ക് സെക്‌സ് ക്ലാസെടുത്തു നല്‍കിയതിന് പിടിയിലായത്. റഷ്യന്‍ പാസ്‌പോര്‍ട്ടിലാണ് ഇവര്‍ തായ്‌ലന്‍ഡില്‍ എത്തിയത്. പെര്‍മിറ്റ് ഇല്ലാതെയും കാലാവധി തീര്‍ന്ന വിസ ഉപയോഗിച്ചും ജോലിചെയ്തതിനാണ് അനസ്താസിയ ഉള്‍പ്പടെ പത്തുപേരെ അറസ്റ്റ് ചെയ്‌തെന്ന് ഇമിഗ്രേഷന്‍ പൊലീസ് പറഞ്ഞു. 

ഇവരുടെ സെക്‌സ് ലസണില്‍ 40ഓളം റഷ്യന്‍ വിനോദസഞ്ചാരികള്‍ പങ്കെടുത്തിരുന്നു. സെക്‌സ് ആനിമേറ്റര്‍ എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചാണ് ഇവര്‍ ഇതില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്. അസ്വഭാവിക ശബ്ദങ്ങള്‍ ഹോട്ടല്‍ ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടതാണ് പിന്നീട് അറസ്റ്റിലേക്ക് നീങ്ങിയത്. 

എന്നാല്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും ചില റഷ്യന്‍ കോടീശ്വരന്‍മാരെയും സംബന്ധിച്ച ചില കാര്യങ്ങള്‍ തനിക്ക് വെളിപ്പെടുത്താനുണ്ടെന്ന് മോഡല്‍ അറിയിച്ചതോടെ വിഷയത്തിന് രാഷ്ട്രീയമുഖം കൈവന്നു. അറസ്റ്റിനു ശേഷം തന്റെ ജീവനു ഭീഷണിയുണ്ടെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ഇത്തരത്തില്‍ എന്തെങ്കിലും തെളിവുകള്‍ ഇവരുടെ പക്കല്‍ ഉണ്ടോ എന്നു വ്യക്തമല്ല. 

തന്നെ സ്വതന്ത്രയാക്കുമെന്ന് ഉറപ്പു നല്‍കാതെ യാതൊരു വിവരങ്ങളും പങ്കുവെയ്ക്കില്ലെന്നും മോഡല്‍ പറഞ്ഞിട്ടുണ്ട്. ഒരു റഷ്യന്‍ രാഷ്ട്രീയനേതാവ് ഈ മാസം ആദ്യം താനും അനസ്‌തേഷ്യയും ഒന്നിച്ചു ഒരു യാട്ടില്‍ സഞ്ചരിക്കുന്ന ചിത്രങ്ങളും വീഡിയോകളും നീക്കം ചെയ്യണമെന്ന് കോടതിവിധി സമ്പാദിച്ചതോടെയാണ് മോഡല്‍ പ്രശസ്തിയിലേയ്ക്കുയര്‍ന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍