രാജ്യാന്തരം

കോടികള്‍ വെട്ടിച്ച് മുങ്ങിയ നീരവ് മോദിയെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ ബ്രിട്ടന് ഔദ്യോഗിക അപേക്ഷ നല്‍കി

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: കോടികള്‍ വെട്ടിച്ച് രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിയെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ ബ്രിട്ടന് ഔദ്യോഗിക അപേക്ഷ നല്‍കി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ തട്ടിപ്പു നടത്തിയാണ്  മോദി ഇന്ത്യയില്‍ നിന്ന് മുങ്ങിയത്. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമീഷണറാണ് യു.കെ സെന്‍ട്രല്‍ ഏജന്‍സി അധികൃതര്‍ക്ക് ഔദ്യോഗിക അറിയിപ്പ് കൈമാറിയത്.

നീരവിനു പുറമെ അമ്മാവന്‍ മെഹുല്‍ ചോക്‌സിയും കേസില്‍ പ്രതിയാണ്. ഇവരെ തിരിച്ചുകൊണ്ടുവരാന്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇന്ത്യ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടിരുന്നു. 

വ്യാജ രേഖകള്‍ നല്‍കി പി.എന്‍.ബിയുടെ 13,000 കോടി രൂപ വെട്ടിച്ചെന്നാണ് നീരവ് മോദിക്കെതിരായ കേസ്. സമാന കേസില്‍ തന്നെയാണ് മെഹുല്‍ ചോക്‌സിയും രാജ്യം വിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം