രാജ്യാന്തരം

ഇ​ന്തോ​നേഷ്യയില്‍ വീണ്ടും വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ് നല്‍കി

സമകാലിക മലയാളം ഡെസ്ക്

ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യെ ന​ടു​ക്കി വീണ്ടും വ​ൻ ഭൂ​ച​ല​നം.  ഇ​ന്തോ​നേ​ഷ്യ​യു​ടെ വ​ട​ക്ക​ൻ തീ​രത്തുള്ള ലോം​ബോ​ക് ദ്വീ​പാ​ണ് ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. ഭൂ​ച​ല​നം റി​ക്ട​ർ സ്കെ​യി​ലി​ൽ 7.0 രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി യു​എ​സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ അ​റി​യി​ച്ചു. ഇ​തേ​വ​രെ ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. 

ഇ​ന്ത്യ​ൻ സ​മ​യം വൈ​കി​ട്ട് 5.16-നാണ് ഭൂചലനമുണ്ടായത്.  ഉ​പ​രി​ത​ല​ത്തി​ൽ​നി​ന്നു 15 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ് ച​ല​ന​മു​ണ്ടാ​യ​ത്. ഇ​തേ​തു​ട​ർ​ന്ന് സു​നാ​മി മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ച​താ​യി ദു​ര​ന്ത നി​വാ​ര​ണ ഏ​ജ​ൻ​സി അ​റി​യി​ച്ചു. വി​നോ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ ബാ​ലി​യി​ൽ ഭൂ​ച​ല​നം കു​റ​ച്ചു സെ​ക്ക​ൻ​ഡു​ക​ൾ നീ​ണ്ടു​നി​ന്നു. ഇവിടെയുണ്ടായിരുന്ന ജ​ന​ങ്ങ​ൾ പരിഭ്രാന്തരായി വീ​ടു​ക​ളി​ൽ​നി​ന്നും ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നും പു​റ​ത്തേ​ക്ക് ഓ​ടി. 

ഒ​രാ​ഴ്ച​യ്ക്കി​ടെ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ലോം​ബോ​ക്ക് മേ​ഖ​ല​യി​ൽ ഭൂ​ച​ല​ന​മു​ണ്ടാ​കു​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഴ്ച റി​ക്ട​ർ സ്കെ​യി​ലി​ൽ  6.4 രേ​ഖ​പ്പെ​ടു​ത്തി​യ​ ‌ഭൂ​ച​ല​ന​ത്തി​ൽ 14 പേ​ർ മ​രി​ച്ചി​രു​ന്നു.‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു