രാജ്യാന്തരം

കന്‍സാസ്  ബാറിലെ വെടിവെപ്പ്‌ ; പ്രതിക്ക് മൂന്ന് തവണ ജീവപര്യന്തം വിധിച്ച് യുഎസ് കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: കന്‍സാസിലെ ബാറിലുണ്ടായ വെടിവെപ്പില്‍ ഇന്ത്യന്‍ വംശജനായ ശ്രീനിവാസ് കച്ചിഭോട്‌ലയെ വെടിവച്ചു കൊന്നയാള്‍ക്ക് മൂന്ന് തവണ ജീവപര്യന്തം ശിക്ഷ. കഴിഞ്ഞ വര്‍ഷമായിരുന്നു കന്‍സാസിലെ ബാറില്‍ വച്ച് 32കാരനായ കച്ചിഭോട്‌ല വെടിയേറ്റ് മരിച്ചത്. രണ്ട് പേര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.യുഎസ് നേവി ഉദ്യോഗസ്ഥനായിരുന്നു പ്രതി.

 വംശീയ വിദ്വേഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി കോടതിയില്‍ സമ്മതിച്ചിരുന്നു. ശ്രീനിവാസിന്റെയും സുഹൃത്തുക്കളുടെയും നിറം, വംശം, പാരമ്പര്യം ഇതൊക്കെ തന്നില്‍ വെറുപ്പുളവാക്കിയെന്നും അതുകൊണ്ടാണ് ഈ കൃത്യം നടത്തിയതെന്നും പ്രതി ഏറ്റുപറഞ്ഞിരുന്നു. 

 മനഃപൂര്‍വ്വം നടത്തിയ കൊലപാതകമാണ് ഇതെന്നും അതിനുള്ള ശിക്ഷ ജയിലില്‍ അനുഭവിച്ച് തീര്‍ക്കുകയാണ് വേണ്ടതെന്നും കോടതി നിരീക്ഷിച്ചു.ആരാണ്, എന്തിലാണ് വിശ്വസിക്കുന്നത്, എങ്ങനെയുള്ള ആരാധനാക്രമമാണ് പിന്തുടരുന്നത് എന്നിങ്ങനെയുള്ള ആശങ്കകള്‍ ഇല്ലാതെ ഒരു വ്യക്തിക്ക് യുഎസില്‍ ജീവിക്കാന്‍ കഴിയേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.

 കൊലപാതകത്തിന് ഒരാഴ്ച മുന്‍പ് ശ്രീനിവാസ് ബാറിലിരുന്ന് മദ്യപിക്കുമ്പോള്‍ ശ്രീനിവാസനെയും ഇന്ത്യന്‍ വംശജനായ സുഹൃത്തിനെയും 'തീവ്രവാദി'കളെന്ന് ആക്ഷേപിച്ചതായും എവിടെ നിന്നാണ് വരുന്നതെന്നും യുഎസില്‍ എങ്ങനെ കയറിപ്പറ്റിയെന്നും പ്യുരിന്തോണ്‍ ചോദിച്ചതായും പൊലീസ് പറയുന്നു. നെഞ്ചില്‍ വെടിയുതിര്‍ത്ത ശേഷം തീവ്രവാദിയെന്ന് ആക്ഷേപിക്കുകയും, രാജ്യത്ത് നിന്നും പുറത്ത് പോകൂവെന്ന് അലറിയാതും കേസ് റെക്കോര്‍ഡുകളിലുണ്ട്. കൊലപാതകത്തിന് ശേഷം ' കുറച്ച് ഇറാനികളെ കൊന്നിട്ടുണ്ടെന്ന് ഇയാള്‍ സുഹൃത്തിനെ വിളിച്ച് പറയുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരെല്ലാം? അഗാര്‍ക്കര്‍- രോഹിത് കൂടിക്കാഴ്ച

ഏറ്റവുമധികം ആദായ നികുതി ചുമത്തുന്ന രാജ്യങ്ങള്‍?

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു