രാജ്യാന്തരം

പേരക്കുട്ടിയെ നോക്കി വീടിന് മുന്നില്‍ നിന്ന് സ്വയംഭോഗം ചെയ്തു; യുവാവിനെ മുത്തശ്ശി വെടിവെച്ചുകൊന്നു

സമകാലിക മലയാളം ഡെസ്ക്

ഹൂസ്റ്റണ്‍: വീടിന്റെ മുന്നില്‍ നിന്ന് പേരക്കുട്ടിയെ നോക്കി സ്വയംഭോഗം ചെയ്ത യുവാവിനെ മുത്തശ്ശി വെടിവെച്ചുകൊന്നു. ടെക്‌സാസിലെ ഹൂസ്റ്റണിലാണ് സംഭവമുണ്ടായത്. ഇന്നലെ വൈകുന്നേരം 14കാരിയായ പേരക്കുട്ടിക്കൊപ്പം വീടിന് മുന്നില്‍ ഇരിക്കുകയായിരുന്നു മുത്തശ്ശിയും മകളും. വഴിയിലൂടെ സൈക്കിളില്‍ പോവുകയായിരുന്ന യുവാവ് ഇവരെ കണ്ടതോടെ വീടിന് അടുത്തേക്ക് എത്തി സ്വയം ഭോഗം ചെയ്യുകയായിരുന്നു. വീടിന് മുന്നില്‍ നിന്ന് പോകാന്‍ പറഞ്ഞെങ്കിലും ഇത് അനുസരിക്കാതെയിരുന്നതോടെയാണ് തന്റെ കൈയിലുണ്ടായിരുന്ന തോക്കെടുത്ത് ഇയാളെ വെടിവെച്ചത്. 

ഇന്നലെ വൈകുന്നേരമാണ് സംഭവമുണ്ടായത്. ജീന്‍ എന്നു പേരുള്ള അറുപത്തെട്ടുകാരിയാണ് വെടിവെച്ചത്. ജീനും പേരക്കുട്ടിയും വീടിന് മുന്നില്‍ ഇരിക്കുമ്പോള്‍ വഴിയെ പോവുകയായിരുന്ന യുവാവ് വീടിന് നേരെ വരുന്നതുകണ്ട്. അയാളുടെ വരവ് കണ്ട് പന്തികേടുതോന്നിയ മുത്തശ്ശിയും മകളും വീടിന് അകത്തേക്ക് പോയി. അപ്പോള്‍ ഇയാള്‍ ഡോറിന് മുന്നില്‍ എത്തി സ്വയംഭോഗം ചെയ്യാന്‍ തുടങ്ങി. 

വീടിന് മുന്നില്‍നിന്ന് മാറിപ്പോകാന്‍ ജീവന്‍ ആവശ്യപ്പെട്ടപ്പോള്‍ പാന്റ് കൂടുതല്‍ അഴിച്ചായി അയാളുടെ പ്രകടനം. തന്റെ കൈയില്‍ തോക്കുണ്ടെന്നും വെടിവെക്കുമെന്നുമെല്ലാം പറഞ്ഞ് പേടിപ്പിക്കാന്‍ നോക്കിയെങ്കിലും ഇയാള്‍ സ്വയംഭോഗം തുടര്‍ന്നു. ഇതില്‍ പ്രകോപിതയായാണ് ജീന്‍ വെടിയുതിര്‍ത്തത്. തോളിന് അടുത്തായി നെഞ്ചില്‍ വെടികൊണ്ട യുവാവ് വീടിന് മുന്നില്‍ മരിച്ചുവീണു. 

വെടിവെച്ചകാര്യം ജീന്‍തന്നെയാണ് പൊലീസിനെ അറിയിച്ചത്. വടിയുതിര്‍ക്കുമ്പോള്‍ കൊല്ലണമെന്ന് ഉദ്ദേശമില്ലായിരുന്നുവെന്നും ഭയപ്പെടത്തണം എന്ന ഉദ്ദേശം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും ജീന്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത