രാജ്യാന്തരം

ബ്രിട്ടിഷ് പാര്‍ലമെന്റ് ഗേറ്റിലേക്കു കാര്‍ ഇടിച്ചു കയറ്റി, വന്‍ സുരക്ഷാ വീഴ്ച; ഭീകരാക്രമണമെന്നു സംശയം

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: സുരക്ഷാ ഉദ്യോഗസ്ഥര്‍ നോക്കി നില്‍ക്കേ ബ്രിട്ടിഷ് പാര്‍ലമെന്റ് ഗേറ്റിലേക്ക് അജ്ഞാതന്‍ കാര്‍ ഇടിച്ചു കയറ്റി. സെക്യുരിറ്റി ബാരിക്കേഡുകള്‍ ഇടിച്ചു തകര്‍ന്ന കാര്‍ കാല്‍നടയാത്രക്കാരെയും പരിക്കേല്‍പ്പിച്ചു. കാറോടിച്ചയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മനഃപൂര്‍വ്വം അപകടം സൃഷ്ടിച്ചതാണോയെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവം ഭീകരാക്രമണത്തിനുള്ള ശ്രമമാണോ എന്ന് പൊലീസ് ഇതുവരെ ഉറപ്പിച്ചിട്ടില്ല. അറസ്റ്റിലായയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. രാവിലെ 7 മണിയോടെ തിരക്കേറിയ സമയത്തായിരുന്നു ആക്രമണം ഉണ്ടായത്.

അജ്ഞാതന്റെ ആക്രമണത്തില്‍ പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സൈക്കിള്‍ യാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞ് കയറിയ ശേഷമാണ് ഈ കാര്‍ ബാരിക്കേഡുകള്‍ തകര്‍ത്തത് എന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. അമിത വേഗതയിലെടുത്ത കാര്‍ മനഃപൂര്‍വ്വം ഇടിച്ചു കയറ്റുന്നത് പോലെ തോന്നിയെന്നാണ് മറ്റൊരു ദൃക്‌സാക്ഷി വെളിപ്പെടുത്തിയത്. പൊലീസ് പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളിലും കാര്‍ അമിത വേഗതയില്‍ പാഞ്ഞ് വരുന്നത് വ്യക്തമാണ്.

സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി വെസ്റ്റ് മിനിസ്റ്റര്‍ സബ് വേ സ്‌റ്റേഷന്‍ അടച്ചിട്ടു. പാര്‍ലമെന്റ് ചത്വരവും അടച്ചിട്ടുണ്ട്. പാര്‍ലമെന്റിന് പുറത്തുള്ള വഴികളും മില്ലിബാങ്കും, വിക്ടോറിയ ടവര്‍ ഗാര്‍ഡനും സുരക്ഷാ ഉദ്യോഗസ്ഥര്‍ വളഞ്ഞിട്ടുണ്ട്.

2017 മാര്‍ച്ച് മാസം ഭീകരാക്രമണം നടന്ന അതേ സ്ഥലത്ത് തന്നെയാണ് ഈ അപകടവും നടന്നത് എന്നതിനാല്‍ നിസാരമായി തള്ളിക്കളയാനാവില്ലെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്. വെസ്റ്റ്മിനിസ്റ്റര്‍ പാലത്തില്‍ ഖാലിദ് മസൂദ് എന്ന ഭീകരവാദി നടത്തിയ ആക്രമണത്തില്‍ അപകടത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും അമ്പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി; വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ; മുഖ്യമന്ത്രി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ബോധ്യമായി; വോട്ടിങ്ങിനെ ബാധിച്ചില്ലെന്ന് ജയരാജന്‍

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേത്

ജനങ്ങള്‍ എന്നെ വിളിക്കുന്നു, അമേഠിയില്‍ ഞാന്‍ വരണമെന്ന് രാജ്യം ഒന്നാകെ ആഗ്രഹിക്കുന്നു: റോബര്‍ട്ട് വാധ്ര

വേർപിരിഞ്ഞെന്ന് വാർത്തകൾ; ഷൈനിനെ ചുംബിക്കുന്ന ചിത്രവുമായി തനൂജയുടെ മറുപടി