രാജ്യാന്തരം

വാര്‍ത്ത തുടങ്ങിയിട്ടും മുടി മിനുക്കി കഴിഞ്ഞില്ല; ഹെയർ സെറ്റിങ്ങിനിടയിലും വാർത്ത വായിച്ച് അവതാരക (വിഡിയോ)

സമകാലിക മലയാളം ഡെസ്ക്

വാർത്താ വായിക്കാൻ തുടങ്ങിയിട്ടും അവതാരകയുടെ മുടി ഹെയർ സ്റ്റൈലിസ്റ്റ് സെറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. എ.ബി.സി ന്യൂസ് റീഡര്‍ തമ്രാ ഔഡിന്‍ വാര്‍ത്ത വായിക്കുന്നതിനിടയിലാണ് ഈ അബദ്ധം സംഭവിച്ചത്. 

ഔഡിൽ വാർത്ത വായിക്കുന്നതിനിടയിൽ  ഹെയര്‍സ്റ്റൈലിസ്റ്റ് സ്‌ക്രീനിലേയ്ക്ക് കടന്നുവരികയായിരുന്നു. അബദ്ധം സംഭവിച്ചെന്ന് മനസിലാക്കിയ അവതാരക സ്റ്റൈലിസ്റ്റിനോട് സ്ക്രീനിൽ നിന്ന് വേ​ഗം പോകാൻ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. ഔഡിൻ നിർദ്ദേശം നൽകിയപ്പോഴാണ് ക്യാമറ ഓൺ ആയിരുന്നെന്ന കാര്യം ഹെയർ സ്റ്റൈലിസ്റ്റ് അറിയുന്നത്. ഉവർ ഉടൻ തന്നെ സ്ത്രീനിൽ നിന്ന് മാറി. 

വലിയ അബദ്ധം സംഭവിച്ചിട്ടും യാതൊരു പതർച്ചയോ ഭാവവ്യത്യാസമോ ഇല്ലാതെ വാർത്ത തുടരുകയായിരുന്നു ഔഡിൻ. ‌വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെട്ടത്. സാധാരണ​ഗതിയിൽ ഇത്തരം ഒരു സംഭവമുണ്ടാകുമ്പോൾ പരിഭ്രമിക്കുന്ന അവതാരകരെയാണ് കാണാറെങ്കിലും ഔഡിൻ അതിവിദ​ഗ്ധമായി ഈ സംഭവം കൈകാര്യം ചെയ്തെന്ന് ചൂണ്ടിക്കാട്ടി അവതാരകയെ പ്രശംസിച്ചും ധാരാളം പേർ അഭിപ്രായം കുറിച്ചു. അവതാരകരടക്കമുള്ളവരാണ് ഔഡിനെ പ്രശംസിച്ച് രം​ഗത്തത്തിയിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി