രാജ്യാന്തരം

കഴുതപ്പുറത്തേറി റിപ്പോര്‍ട്ടിങ്;  വൈറലായി മാധ്യമ പ്രവര്‍ത്തകന്‍ (വീഡിയോ)  

സമകാലിക മലയാളം ഡെസ്ക്

ഇസ്ലമാബാദ്:  പാകിസ്ഥാനിലെ  കഴുത വ്യാപാരത്തെ കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ ജിയോ ടിവിയിലെ മാധ്യമ പ്രവര്‍ത്തകന്‍ അമീന്‍ ഹാഫിസാണ് ഇപ്പോള്‍ ട്വിറ്ററിലെ താരം. വളരെ തമാശപൂര്‍വ്വം കഴുത്തപ്പുറത്തിരുന്ന്‌
രണ്ട് വരി പറഞ്ഞ് റിപ്പോര്‍ട്ടിങ് അവസാനിപ്പിക്കുമ്പോള്‍ ഇതൊരു വൈറല്‍ റിപ്പോര്‍ട്ടായി മാറുമെന്ന് അമീന്‍ പ്രതീക്ഷിച്ചതേയില്ല. 

മനുഷ്യരും കഴുതകളും തമ്മിലുള്ള ബന്ധം പണ്ടുമുതലേ തുടങ്ങിയതാണ്. പക്ഷേ കഴുത വളര്‍ത്തലിന് ലാഹോറില്‍ ഡിമാന്‍ഡ് കൂടിയതോടെ കച്ചവടക്കാരെല്ലാം ഹാപ്പിയാണ് എന്നും പറഞ്ഞായിരുന്നു റിപ്പോര്‍ട്ട് അവസാനിപ്പിച്ചത്. അമീന്റെ റിപ്പോര്‍ട്ടിങ് കേട്ട് കൂടി നിന്നിരുന്ന ആളുകള്‍ ചിരിക്കുന്നതും വീഡിയോയില്‍ കാണാം. 

കഴുതകളെ സൗജന്യമായി ചികിത്സിക്കുന്നതിനായി ലാഹോറില്‍ ആരംഭിച്ച സര്‍ക്കാര്‍ ആശുപത്രിയെ കുറിച്ചായിരുന്നു വാര്‍ത്ത. ലോകത്തില്‍ തന്നെ കഴുതകളുടെ എണ്ണം കൂടുതലുള്ള പ്രദേശങ്ങളില്‍ മൂന്നാം സ്ഥാനവും ലാഹോറിനാണ്. നാല് വയസു മുതല്‍ 12 വയസു വരെ പ്രായമുള്ള കഴുതകളെ പാകിസ്ഥാനില്‍ വ്യാപകമായി ഉപയോഗിച്ചു വന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്