രാജ്യാന്തരം

ഇറാനില്‍ വിമാനം തകര്‍ന്നു വീണു; വിമാനത്തിലുണ്ടായിരുന്ന 66 പേരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ഇറാനില്‍ അറുപത്തിയാറ് പേരുമായി പോയ യാത്രാ വിമാനം തകര്‍ന്നു വീണു. ടെഹ്‌റാനില്‍ നിന്ന് യെസൂജിയിലേക്ക് പോയ എടിആര്‍ 72 എന്ന വിമാനമാണ് തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടെന്നാണ് പ്രാഥമിക വിവരം. അസെമാന്‍ എയര്‍ലൈനിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.  

സെമിറോമിം ടൗണിന് സമീപമുള്ള പര്‍വത പ്രദേശത്താണ് വിമാനം തകര്‍ന്നു വീണത്. മെഹ്‌റാബാദില്‍ നിന്ന് പറന്നുയര്‍ന്ന് ഇരുപത് മിനിറ്റിനുള്ളിലായിരുന്നു അപകടം. അറുപത് യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം തകരാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം