രാജ്യാന്തരം

അമേരിക്ക സൂക്ഷിച്ചോ എന്റെ മേശപ്പുറത്ത് ആണവ വിക്ഷേപണ ബട്ടണുണ്ട്; 2018ല്‍ ആദ്യ ഭീഷണിയുമായി കിം ജോങ് ഉന്‍

സമകാലിക മലയാളം ഡെസ്ക്

ന്റെ മേശപ്പുറത്ത് ആണവ ആയുധ വിക്ഷേപണത്തിനായുള്ള ബട്ടണ്‍ ഉണ്ടെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. 2018നെ വരവേറ്റുകൊണ്ടുള്ള പ്രസംഗത്തിലാണ് കിം ഇക്കാര്യം പറഞ്ഞത്. ദേശീയ ടെലിവിഷന്‍ ചാനലാണ് അദ്ദേഹത്തിന്റെ പ്രസംഗം പുറത്തുവിട്ടത്. അമേരിക്ക മനസ്സിലാക്കാന്‍, എന്റെ മേശപ്പുറത്ത് ന്യൂക്ലിയര്‍ ബട്ടണുണ്ട്,അമേരിക്കയുടെ എല്ലാ ഭാഗവും ഞങ്ങളുടെ ആണവായുധങ്ങളുടെ ദൂരപരിധിയിലാണ്. എനിക്കെതിരേയോ എന്റെ രാജ്യത്തിനെതിരേയോ അമേരിക്കയ്ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല, അദ്ദേഹം പറഞ്ഞു. 

ഞങ്ങളുട അണുവായുധ ശേഷി തട്ടിപ്പല്ലെന്ന് അമേരിക്കയ്ക്ക് ഇപ്പോള്‍ മനസ്സിലായി കാണുമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധ ഭീഷണി മാത്രം മുഴക്കുന്ന കിം ജോങ് ഉന്‍ ദക്ഷിണ കൊറിയയില്‍ നടക്കുന്ന വിന്റര്‍ ഒളിമ്പിക്‌സിന് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചതും കൗതുകമുണര്‍ത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിന്റര്‍ ഒളിമ്പിക്‌സിന് എല്ലാവിധ ആശംസകളും നേരുന്നു, ഞങ്ങളുടെ രാജ്യത്ത് നിന്ന് മികച്ച കായിക സംഘം വിന്റര്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കും. അതിനായി ദക്ഷിണ കൊറിയയുമായി ഒരു ചര്‍ച്ചയ്ത്ത് താത്പര്യപ്പെടുന്നു, അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇടവിട്ട മഴയും അമിതമായ ചൂടും പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി