രാജ്യാന്തരം

അമേരിക്കയിലെ സ്ഥാനപതിയെ തിരിച്ചു വിളിച്ച് പലസ്തീന്‍; ഒരു സമാധാന പദ്ധതിയും അംഗീകരിക്കില്ലെന്ന് മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

ജറുസലേം: ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമാക്കിക്കൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധവുമായി പലസ്തീന്‍. അമേരിക്കയിലുള്ള പലസ്തീന്‍ സ്ഥാനപതിയെ തിരിച്ചു വിളിച്ചു. കൂടിയാലോചനകള്‍ക്കായി അംബാസഡര്‍ ഹുസ്സാം സൊംലോതിനെ പലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് മാലികി തിരിച്ചു വിളിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 

ട്രംപിന്റെ നടപടിയുടെ പശ്ചതാലത്തില്‍ അമേരിക്കയുടെ ഒരു സമാധാന പദ്ധതിയും അംഗീകരിക്കില്ലെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്ദൂദ് അബ്ബാസ് വ്യക്തമാക്കി. ജറുസലേം പലസ്തീന്റെ ശാശ്വത തലസ്ഥാനമാണെന്ന് അബ്ബാസ് പ്രഖ്യാപിച്ചു. ട്രംപിന്റെ പ്രഖ്യാപനം പിന്‍വലിപ്പിക്കാന്‍ ഐക്യരാഷ്ട്ര പൊതുസഭ കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു