രാജ്യാന്തരം

"എന്നെ ആലിംഗനം കൊണ്ട് മൂടൂ..ആ കരവലയത്തില്‍ ഞാന്‍ എന്നെ മറക്കട്ടെ" ; ഭര്‍ത്താവിന് വിഷം കൊടുത്ത് കൊന്ന കേസിലെ പ്രതി സോഫിയയുടെ ഡയറിക്കുറിപ്പുകള്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍ : പുനലൂര്‍ സ്വദേശി സാം എബ്രഹാമിനെ മെല്‍ബണില്‍ വെച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ ഓസ്‌ട്രേലിയയിലെ കോടതിയില്‍ ആരംഭിച്ചു. കേസിലെ പ്രതികളായ സാമിന്റെ ഭാര്യ സോഫിയയും കാമുകന്‍ അരുണ്‍ കമലാസനനും എഴുതിയ പ്രണയലേഖനങ്ങളും പുറത്തുവന്നു. സുപ്രീംകോടതി ചീഫ് പ്രോസിക്യൂട്ടര്‍ കെറി ജഡ്ഡ് ആണ് ഇരുവരുടെയും രഹസ്യ ഡയറിക്കുറിപ്പുകള്‍ പുറത്തുവിട്ടത്. 

ഇരുവരും കൈവശം സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് ഡയറിക്കുറിപ്പ് ചീഫ് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വായിച്ചു. സാമിന്റെ മരണത്തിന് രണ്ടു വര്‍ഷം മുമ്പേ തന്നെ ഇരുവരും തമ്മില്‍ രഹസ്യബന്ധമുണ്ടായിരുന്നതായി ഡയറിക്കുറിപ്പുകള്‍ വെളിപ്പെടുത്തുന്നതായി കെറി ജഡ്ഡ് പറഞ്ഞു. 2013 ജനുവരി 28 മുതലുള്ള സോഫിയയുടെയും 2013 ജൂലൈ 9 മുതലുള്ള അരുണ്‍ കമലാസനന്റെയും ഡയറിക്കുറിപ്പുകളാണ് പുറത്തുവിട്ടത്. 

സോഫിയയുടെ ഡയറിക്കുറിപ്പുകള്‍

ഒരു ഇലക്ട്രോണിക് ഡയറി വാങ്ങിയതായും ഇതിന്റെ രഹസ്യം പിന്നീട് പറയാമെന്നും ജനുവരി 28 ന് സോഫിയ എഴുതി. എന്തുകൊണ്ടാണ് നമ്മള്‍ മറ്റൊരാളെ സ്‌നേഹിക്കുന്നത്. ചില ബന്ധങ്ങള്‍ക്ക് വിശദീകരണം നല്‍കാനാവില്ല. നിന്റെ കരവലയത്തില്‍ എനിക്ക് ഏറെ സന്തോഷവും സമാധാനവും ലഭിക്കുന്നു. എന്നെ ആലിംഗനം കൊണ്ട് മൂടൂ..ആ കരവലയത്തില്‍ ഞാന്‍ എന്നെത്തന്നെ മറക്കട്ടെ. നിന്റെ കൈകളില്‍ കിടന്ന് ഉറങ്ങാന്‍, നിന്റേത് മാത്രമാകാന്‍ ഞാന്‍ ഏറെ കൊതിക്കുന്നു. ഞാന്‍ നിനക്കായി കാത്തിരിക്കുന്നു. ഐ മിസ് യു എലോട്ട്..ഞാന്‍ ഇയാളുടെ കൂടെ മടുത്തു. എന്നിങ്ങനെ പോകുന്നു സോഫിയയുടെ ഡയറിക്കുറിപ്പുകള്‍. 

അരുണ്‍ കമലാസനന്‍

സോഫിയയുമായുള്ള പ്രണയത്തിന് ആയിരത്തോളം പുസ്തകങ്ങള്‍ എഴുതിയാലും മതിയാകില്ലെന്ന് അരുണ്‍ കമലാസനന്‍ ഡയറിയില്‍ കുറിക്കുന്നു. എന്റെ അവസാനശ്വാസം വരെ നിന്റെ സ്‌നേഹത്തിനായി കൊതിക്കുന്നു. ഞാന്‍ നിനക്കായി കാത്തിരിക്കുന്നു. എനിക്കുറപ്പുണ്ട് നീ എന്റേത് മാത്രമാകും. ഈ ജന്മത്തില്‍ അല്ലെങ്കില്‍ അടുത്ത ജന്മത്തില്‍... എന്നിങ്ങനെ പോകുന്നു അരുണ്‍ കമലാസനന്റെ ഡയറിക്കുറിപ്പുകള്‍. 

2015 ഒക്ടോബറിലാണ് പുനലൂര്‍ സ്വദേശിയും യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനുമായിരുന്ന സാം എബ്രഹാമിനെ മെല്‍ബണിലെ എപ്പിംഗിലുള്ള വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിനിടയിലെ ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സാമിനെ ഭാര്യ സോഫിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു എന്ന് തെളിഞ്ഞത്. 

സാം എബ്രഹാമും സോഫിയയും കുട്ടിയും

സോഫിയയും, കാമുകന്‍ അരുണും ചേര്‍ന്ന്, സാമിന് ജ്യൂസില്‍ സയനൈഡ് കലക്കി കൊടുക്കുകയായിരുന്നു. കേസില്‍ അറസ്റ്റിലായ സോഫിയയും അരുണും മെല്‍ബണ്‍ ജയിലില്‍ വിചാരണ തടവുകാരായി കഴിയുകയാണ്. അതിനു മുമ്പ്, 2016 ജൂലൈ 30 ന് ലാലൂര്‍ ട്രെയിന്‍ സ്‌റ്റേഷനിലെ കാര്‍ പാര്‍ക്കില്‍ വച്ച് സാമിനെ കൊലപ്പെടുത്താന്‍ അരുണ്‍ കമലാസനന്‍ ശ്രമിച്ചികരുന്നതായും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. വിക്ടോറിയന്‍ സുപ്രീംകോടതിയില്‍ നവംബര്‍ എട്ടിന് നടത്താന്‍ തീരുമാനിച്ചിരുന്ന വിചാരണ പിന്നീട്, 2018 ജനുവരി 29 ലേക്ക് മാറ്റുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞടുപ്പ് കമ്മിഷൻ

വില കൂടിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങണം, ടി വി സീരിയലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മോഷണം; 13 കാരന്‍ പിടിയില്‍

അജിത്തിന് 53ാം പിറന്നാള്‍, സര്‍പ്രൈസ് സമ്മാനവുമായി ശാലിനി

ലൈം​ഗിക വിഡിയോ വിവാദം; ആദ്യമായി പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ