രാജ്യാന്തരം

അള്‍ത്താര ബാലന്മാര്‍ക്ക് നേരെയുള്ള പീഡന വിവരം മൂടിവെച്ചു; ഓസ്‌ട്രേലിയന്‍ ആര്‍ച്ച് ബിഷപ്പിന് തടവ് ശിക്ഷ

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി; പള്ളിയിലെ അള്‍ത്താര ബാലന്മാരെ പുരോഹിതന്‍ പീഡിപ്പിച്ച വിവരം മൂടിവെച്ചതിന് ഓസ്‌ട്രേലിയന്‍ ആര്‍ച്ച് ബിഷപ്പിന് 12 മാസത്തെ തടവിന് ശിക്ഷിച്ചു. പീഡനത്തെ കുറിച്ച് അറിഞ്ഞിട്ടും അത് മൂടിവെക്കാന്‍ ശ്രമിച്ചതിനാലാണ് ശിക്ഷ. റോമന്‍ കത്തോലിക് ആര്‍ച്ച് ബിഷപ്പ് ഫിലിപ് വില്‍സണിനെയാണ് ഓസ്‌ട്രേലിയന്‍ കോടതി ശിക്ഷിച്ചത്.

പുരോഹിതനായ ജെയിംസ് ഫ്‌ലെച്ചര്‍ പള്ളിയിലെ അള്‍ത്താര ബാലന്മാരെ തുടര്‍ച്ചയായി ലൈംഗീക അതിക്രമങ്ങള്‍ക്ക് വിധേയമാക്കിയിട്ടും അതിനെക്കുറിച്ച് 67 കാരനായ വില്‍സണ്‍ പൊലീസിനെ അറിയിച്ചില്ല. സിഡ്‌നിയിലെ ഹണ്ടര്‍ വാലിയില്‍ 1970 കളിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്. അധികൃതരെ അറിയിക്കാതിരുന്നതില്‍ ആര്‍ച്ച് ബിഷപ്പ് പരാജയപ്പെട്ടതായി കണ്ടെത്തിയതോടെയാണ് ശിക്ഷ വിധിച്ചത്. എന്നാല്‍ ഉടനെ പൊലീസ് കസ്റ്റഡിയില്‍ പോകേണ്ടിവരില്ല. ആര്‍ച്ച് ബിഷപ്പിനെ വീട്ടുതടങ്കലില്‍ വെക്കുന്നതിനെക്കുറിച്ചും പരിഗണിക്കുന്നുണ്ട്. ഓഗസ്റ്റ് 14 നായിരുന്നു ഇത് സംബന്ധിച്ച് അന്തിമ വിധി പുറപ്പെടുവിക്കുക.

കുട്ടികളെ പീഡിപ്പിച്ച പുരോഹിതന് എതിരേ നടപടിയെടുക്കുന്നതില്‍ വില്‍സണ്‍ പരാജയപ്പെട്ടെന്നും പള്ളിയുടെ പേര് സംരക്ഷിക്കാനാണ് ബിഷപ്പ് ശ്രമിച്ചതെന്നും കോടതി നിരീക്ഷിച്ചു. സമൂഹത്തെ ഒന്നടങ്കം ഈ ലൈംഗിക അതിക്രമം പ്രശ്‌നത്തിലാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പീഡനത്തിന് ഇരയായവര്‍ കോടതി വിധിയെ സ്വാഗതം ചെയ്തു. കുട്ടികള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നതില്‍ പരാജയപ്പെടുന്നവര്‍ക്ക് ഇതൊരു പാഠമായിരിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. വില്‍സണ്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനം ഒഴിയണം എന്നാവശ്യപ്പെട്ട് പീഡനത്തിന് ഇരയായവര്‍ പള്ളിയ്ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി