രാജ്യാന്തരം

ഇനി കൈകൊണ്ട് ഭക്ഷണം നല്‍കില്ല; സ്രാവിന് ഭക്ഷണം നല്‍കിയ യുവതിക്ക് സംഭവിച്ചത്

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍; സ്രാവിന് ഭക്ഷണം നല്‍കുന്നതിനിടെ യുവതിയുടെ ചൂണ്ടുവിരല്‍ കടിച്ചെടുത്തു. മെലീസ ബോണിങ് എന്ന യുവതിയെയാണ് സ്രാവ് വിരലില്‍ കടിച്ച് വെള്ളത്തിലേക്ക് വലിച്ചിട്ടത്. 
 
ആസ്‌ട്രേലിയയിലെ ഡുഗോങ് എന്ന പ്രദേശത്ത് കടല്‍സഞ്ചാരത്തിനെത്തിയതാണ് യുവതി. ബോട്ടിന്റെ പിന്നിലായി സുഹൃത്തുക്കള്‍ക്കൊപ്പമാണ് സ്രാവിന് തീറ്റ നല്‍കാന്‍ മെലീസയെത്തിയത്. തീറ്റ വിതറിയതോടെ ഉപദ്രവകാരികളല്ലാത്ത ടാവ്‌നി നഴ്‌സ് വിഭാഗത്തില്‍പ്പെട്ട സ്രാവുകള്‍ ബോട്ടിനോട് ചേര്‍ന്നുവന്നു. ഇതുകണ്ട മെലീസ ചേര്‍ന്നുനിന്ന് അവക്ക് തീറ്റ നല്‍കാന്‍ തുടങ്ങി. തൊട്ടുപിന്നാലെ ഒരു സ്രാവ് വിരലില്‍ കടിച്ച് മെലീസയെ വെള്ളത്തിലേക്ക് വലിച്ചിട്ടു.

മെലീസ കൈ കുടഞ്ഞിട്ടും സ്രാവ് വിരലിലുള്ള പിടി വിട്ടില്ല. കൂടെയുള്ള സുഹൃത്തുക്കളുടെ സഹായത്തോടെയാണ് സ്രാവിന്റെ വായില്‍ അകപ്പെട്ട വിരല്‍ പുറത്തെടുത്തത്. മെലീസയ്ക്ക് വൈകാതെ പ്രഥമശുശ്രൂഷ നല്‍കുകയും കരയിലെത്തിച്ച് ആശുപത്രിയിലാക്കുകയും ചെയ്തു. 

പിറ്റേന്ന് പത്രത്തില്‍ സ്രാവിന്റെ ആക്രമണം എന്നൊക്കെ വലിയ തലക്കെട്ടുകളോടെ വാര്‍ത്ത വന്നത് പിന്നീടാണ് മെലീസ കണ്ടത്. വിരല്‍ തുന്നിച്ചേര്‍ത്ത് രണ്ട ദിവസത്തിന് ശേഷം  വാര്‍ത്തകള്‍ കണ്ടപ്പോള്‍ മെലീസയ്ക്ക് ചിരിയാണ് വന്നത്. വൈകാതെ മെലീസ ഫേസ്ബുക്കില്‍ തന്റെ അനുഭവം വിശദമായി കുറിച്ചു. ഒരു ചെമ്പന്‍ മുടിക്കാരിയുടെ മണ്ടത്തരത്തെ സ്രാവിന്റെ ആക്രമണം എനന് വിശേഷിപ്പിക്കേണ്ടതില്ലെന്നാണ് മെലീസ വിശദീകരിച്ചത്. ഇതോടെ ഇക്കാര്യവും മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. ഏതായാലും വിരല്‍ നഷ്ടപ്പെടാത്തത് ഭാഗ്യമെന്നാണ് മെലീസ പറയുന്നത്. ഇനി സ്രാവിന് കൈ കൊണ്ട് ഭക്ഷണം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ തന്റെ അനുഭവം ഓര്‍ക്കുന്നത് നല്ലതായിരിക്കുമെന്നും മെലീസ ഓര്‍മ്മിപ്പിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്