രാജ്യാന്തരം

താം ലുവാങ് ഗുഹയില്‍ വെള്ളപ്പൊക്കം: 13 പേരെ പുറത്തെത്തിക്കാന്‍ ദിവസങ്ങള്‍ എടുക്കും

സമകാലിക മലയാളം ഡെസ്ക്

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ ഗുഹയില്‍ അകപ്പെട്ട് പത്താം ദിവസം ജീവനോടെ കണ്ടെത്തിയ 12 ആണ്‍കുട്ടികളെയും  കോച്ചിനേയും രക്ഷപ്പെടുത്താന്‍ മാസങ്ങളെടുക്കും. ഗുഹയില്‍ വെള്ളപ്പൊക്കമുണ്ടായതിനെത്തുടര്‍ന്ന് ഇവര്‍ പാറയില്‍ അഭയംപ്രാപിച്ചിരിക്കയാണ്. പുതിയ രക്ഷാപ്രവര്‍ത്തനരീതികള്‍ സ്വീകരിച്ചാല്‍മാത്രമേ ഇവരെ പുറത്തെത്തിക്കാനാകൂ. അങ്ങനെയെങ്കില്‍ നാലുമാസത്തോളം ഇവര്‍ക്ക് പുറത്തുനിന്ന് ഭക്ഷണമടക്കം എത്തിച്ചുകൊടുക്കേണ്ടിവരും.

ഗുഹയില്‍ വെള്ളം നിറഞ്ഞിരിക്കുന്നതിനാല്‍ ഇവരെ മുങ്ങാംക്കുഴിയിടാന്‍ പരിശീലിപ്പിച്ച് പുറത്തെത്തിക്കേണ്ടിവരും. അല്ലെങ്കില്‍ വെള്ളം താഴുന്നതുവരെ കാത്തിരിക്കണം. ആദ്യത്തെ മാര്‍ഗം സ്വീകരിക്കാന്‍ നിലവില്‍ കുട്ടികള്‍ക്ക് ആരോഗ്യമില്ലാത്തത് പ്രശ്‌നമാകും. പരിശീലനം ലഭിച്ച ആരോഗ്യവാനായ ആള്‍ക്കുപോലും നീന്തിയെത്താന്‍ ആറ് മണിക്കൂറെടുക്കും.

മല തുരന്ന് പുറത്തെടുക്കാനാകുമോ എന്നും നോക്കുന്നുണ്ട്. പലയിടത്തും വെള്ളം നിറഞ്ഞിരിക്കുന്നതിനാല്‍ നടന്നിറങ്ങുന്നതും അസാധ്യമാണ്.
ചിയാങ്‌റായിലെ ഗുഹയിലാണ് അണ്ടര്‍ 16 ഫുട്‌ബോള്‍ ടീമംഗങ്ങളും കോച്ചും അകപ്പെട്ടത്. 12 ആണ്‍കുട്ടികളടങ്ങിയ സംഘം തങ്ങള്‍ എന്ന് രക്ഷപ്പെടുമെന്നറിയാതെ ദുരിതമനുഭവിക്കുകയാണ്. ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി ചിയാങ്‌റായ് പ്രവിശ്യാ ഗവര്‍ണര്‍ അറിയിച്ചു. തിങ്കളാഴ്ച രാത്രിയോടെയാണ് ഇവര്‍ ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)