രാജ്യാന്തരം

തായ്‌ലാന്‍ഡില്‍ ടൂറിസ്റ്റ് ബോട്ട് മുങ്ങി 30 മരണം: കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

ബാങ്കോക്: തായ്‌ലന്‍ഡില്‍ ടൂറിസ്റ്റ് ബോട്ട് മുങ്ങി 33 പേര്‍ മരിച്ചു. തായ്‌ലന്‍ഡിലെ ഫുക്കെറ്റ് ദ്വീപില്‍ ചൈനീസ് വിനോദസഞ്ചാരികള്‍ യാത്രചെയ്ത ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. നിരവധി പേരെ കാണാതായിട്ടുണ്ട്.

93 യാത്രക്കാരും 11 ജീവനക്കാരും ഒരു ടൂറിസ്റ്റ് ഗൈഡും ഉള്‍പ്പെടെ അപകടം നടക്കുമ്പോള്‍ 105 യാത്രക്കാരാണ് ബോട്ടിലുണ്ടായത്. 49 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. 23 പേരെ കാണാതായിട്ടുണ്ട്. മോശം കാലാവസ്ഥയാണ് അപകടത്തിന് വഴിവെച്ചത്. ശക്തമായ കാറ്റിനെ തുടര്‍ന്ന് അഞ്ചുമീറ്റര്‍ ഉയരത്തില്‍ തിരമാല രൂപപ്പെട്ടതോ

തായ്‌ലന്‍ഡ് നേവിയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അതേസമയം ശക്തമായ കാറ്റം പ്രതികൂല കാലാവസ്ഥയും തുടരുന്നത് രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ബാങ്കോകിലെ ആശുപത്രിയിലേക്ക് മാറ്റിയതായി തായ്‌ലന്‍ഡ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.ടെ ബോട്ട് മുങ്ങുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു