രാജ്യാന്തരം

നാവാസ് ഷെരീഫും മകളും ഇന്നെത്തും; വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്യാന്‍ നീക്കം

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: ലണ്ടനില്‍ നിന്ന് ഇന്ന് പാക്കിസ്ഥാനിലെത്തുന്ന മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകള്‍ മറിയത്തിനെയും ലാഹോര്‍ വിമാനത്താവളത്തില്‍ വച്ച് തന്നെ അറസ്റ്റ് ചെയ്‌തേക്കും. ഷെരീഫ് എത്തുന്നതുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് ലാഹോറില്‍ ഒരുക്കിയിരിക്കുന്നത്. ആയിരക്കണക്കിന് പൊലീസുകാരെ നിരത്തുകളില്‍ വിന്യസിച്ചിട്ടുണ്ട്. മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും രാത്രി വരെ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ലണ്ടനില്‍ കാന്‍സര്‍ രോഗത്തിന് ചികിത്സയിലുള്ള ഭാര്യയുടെ അടുത്തു നിന്നാണ് ഷെരീഫും മകളും പാക്കിസ്ഥാനിലേക്ക് മടങ്ങിവരുന്നത്. ലാഹോര്‍ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ തന്നെ ഇരുവരേയും അറസ്റ്റ് ചെയ്ത് ഹെലികോപ്ടര്‍ മാര്‍ഗം ഇസ്ലാമാബാദില്‍ എത്തിക്കാനാണ് നീക്കം.

ലണ്ടനില്‍ ഷെരീഫ് കുടുംബം നാല് ഫ്‌ളാറ്റുകള്‍ വാങ്ങിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് കോടതിയുടെ കണ്ടെത്തല്‍. പാനമ പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് മറ്റ് രണ്ട് കേസുകളും ഷെരീഫിന്റെ പേരിലുണ്ട്. നവാസ് ഷെരീഫിന് പത്ത് വര്‍ഷവും മകള്‍ മറിയത്തിന് എട്ട് വര്‍ഷും തടവാണ് വിധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'