രാജ്യാന്തരം

തൊഴില്‍ വിസയ്ക്കായി വയറ്റില്‍ മയക്കുമരുന്നു കടത്തി; വിമാനത്താവളത്തില്‍ യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ദുബായ്: തൊഴില്‍ വിസ ലഭിക്കാനായി യുഎഇയിലേക്ക് മയക്കുമരുന്നു കടത്തിയ പാക്കിസ്ഥാന്‍ സ്വദേശി പിടിയില്‍. വയറ്റില്‍ 61 ഹെറോയിന്‍ ക്യാപ്‌സ്യൂളുകള്‍ ഒളിപ്പിച്ചെത്തിയ 29 കാരനെയാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടിയത്. തൊഴില്‍ വിസ സംഘടിപ്പിച്ചുതരാം എന്ന വാഗ്ദാനത്തിലാണ് ഇയാള്‍ മയക്കുമരുന്ന് കടത്തിന് കൂട്ടുനിന്നത്. 

സന്ദര്‍ശക വിസയിലാണ് ഇയാള്‍ എത്തിയത്. പാകിസ്ഥാനില്‍ നിന്ന് ഒരാളാണ് തന്നെ ഇത് ഏല്‍പ്പിച്ചതെന്നും യുഎഇയില്‍ എത്തുമ്പോള്‍ മറ്റൊരാള്‍ ഇവ കൈപ്പറ്റുമെന്നും പറഞ്ഞിരുന്നതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു. മയക്കുമരുന്നാണെന്ന് അറിഞ്ഞിട്ടുതന്നെയാണ് ഇവ കടത്തിയതെന്നും ഇയാള്‍ സമ്മതിച്ചു. 

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് പിടിയിലായ ഉടന്‍ തന്നെ ആറ് ഗുളികകള്‍ ഇയാള്‍ പുറത്തെടുത്തു. ശേഷിക്കുന്നവ ആശുപത്രിയില്‍ കൊണ്ടുപോയാണ് ആന്റി നാര്‍ക്കോട്ടിക്‌സ് അധികൃതര്‍ പുറത്തെടുത്തത്. 717.8 ഗ്രാം ഹെറോയിനാണ് ആകെ ഇതിലുണ്ടായിരുന്നത്. പ്രതിയെ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ്‌സ് കോടതിയില്‍ ഹാജരാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കൈയില്‍ 11,000 രൂപയുണ്ടോ?, പുതിയ സ്വിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു; വിശദാംശങ്ങള്‍

4500 രൂപയ്ക്ക് ചെരിപ്പുവാങ്ങി, ഒരു മാസത്തിൽ പൊട്ടി; വിഡിയോയുമായി നടി കസ്തൂരി

'ടീസറിലെ ഗാനം പിന്‍വലിക്കണം'; രജനീകാന്തിന്റെ 'കൂലി'ക്കെതിരെ ഇളയരാജ; നിര്‍മാതാക്കള്‍ക്ക് നോട്ടീസ്

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ