രാജ്യാന്തരം

12 കുട്ടികളും ഫുട്‌ബോള്‍ കോച്ചും ഗുഹയ്ക്കുള്ളില്‍; രക്ഷാപ്രവര്‍ത്തനം രണ്ടാം ദിനം പിന്നിട്ടിട്ടും ഫലം കണ്ടില്ല 

സമകാലിക മലയാളം ഡെസ്ക്

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ ചിയാങ് റായ് പ്രവിശ്യയില്‍ വെള്ളം കയറിയ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ 13പേരെ കണ്ടെത്താനുള്ള ശ്രമം രണ്ടാം ദിനം പിന്നിട്ടിട്ടും ഫലപ്രദമായില്ല. 12ആണ്‍കുട്ടികളും അവരുടെ ഫുട്‌ബോള്‍ കോച്ചുമാണ് ഗുഹയില്‍ കുടുങ്ങിയിരിക്കുന്നത്. ഇവര്‍ ജീവനോടെയുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

ശനിയാഴ്ച വൈകിട്ടു ഫുട്‌ബോള്‍ പരിശീലനത്തിന് പോയ കുട്ടികളും കോച്ചും ഗുഹയ്ക്കുള്ളില്‍ കയറിയ ശേഷം കനത്ത മഴ തുടങ്ങിയതിനെതുടര്‍ന്നാണ് ഇവിടെ അക്കപ്പെട്ടുപോയത്. ഗുഹാമുഖം മണ്ണും ചെളിയും അടിഞ്ഞു മൂടിയ നിലയിലാണെന്നും ഗുഹാമുഖത്തുനിന്ന് നാലു കിലോമീറ്റര്‍ അകത്താണ് കുട്ടികളും കോച്ചും അകപ്പെട്ടിട്ടുള്ളതെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

11നും-16നുമിടയില്‍ പ്രായമുള്ള കുട്ടികളും 25വയസ്സ് പ്രായമുള്ള കോച്ചുമാണ് ഇവിടെ  കുടുങ്ങിയിരിക്കുന്നത്. ഇവര്‍ക്കടുത്തേക്കെത്താന്‍ നിന്തല്‍ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ടെന്നും രക്ഷാസംഘം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

റോഡിലെ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ കോടതിയിലേക്ക്; മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ്

ഛത്തീസ്ഗഢില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 7 മാവോസ്റ്റുകളെ വധിച്ചു

എസ്എസ്എല്‍സി ഫലം മെയ് എട്ടിന്, ഹയര്‍ സെക്കന്‍ഡറി ഒന്‍പതിന്

''റിയല്‍ സഫാരി ഇതാ തുടങ്ങുന്നു; ഞങ്ങള്‍ മതങ്ങളെ നാട്ടിലുപേക്ഷിച്ച് കാടുകേറി''