രാജ്യാന്തരം

യുദ്ധം അവസാനിപ്പിക്കാം: താലിബാന് രാഷ്ട്രീയപ്പാര്‍ട്ടി നല്‍കാനൊരുങ്ങി അഫ്ഗാന്‍ സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

കാബൂള്‍: പതിനാറ് വര്‍ഷത്തോളമായി സര്‍ക്കാരിനെതിരെ യുദ്ധം തുടരുന്ന താലിബാനുമായി പുതിയ സമാധാനചര്‍ച്ചയ്ക്ക് ഒരുങ്ങുന്നതായി അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷ്‌റഫ് ഘനി. കാബൂളില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ സംസാരിക്കയായിരുന്നു അദ്ദേഹം. താലിബാന് രാഷ്ട്രീയപ്പാര്‍ട്ടി പദവി നല്‍കുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ അടങ്ങിയ കരാറിനെക്കുറിച്ചാണ് ആലോചിക്കുന്നതെന്നും ഘനി പറഞ്ഞു.
 
കാബൂളില്‍ ഭീകരവിരുദ്ധ നടപടികളുടെ പുരോഗതി വിലയിരുത്താനായി നടക്കുന്ന സമ്മേളന വേദിയില്‍ വെച്ചാണ് ഘനി ഇക്കാര്യം വെളിപ്പെടുത്തിയത്. രാഷ്ട്രീയപ്പാര്‍ട്ടിപദവി നല്‍കുന്നതിന് പകരമായി താലിബാന്‍ അഫ്ഗാനിസ്താന്‍ ഭരണഘടനയെയും സര്‍ക്കാറിനെയും അംഗീകരിക്കണം. ഈ വ്യവസ്ഥയില്‍ ഉടക്കിയാണ് സമാധാനചര്‍ച്ചകള്‍ക്കുള്ള നേരത്തേയുള്ള ശ്രമങ്ങള്‍ തടസപ്പെട്ടത്.

ഭീകരവിരുദ്ധതാവളങ്ങളില്‍ ഈയിടെ യുഎസ് സൈന്യം ആക്രമണം ശക്തമാക്കിയതിനെത്തുടര്‍ന്ന് താലിബാന് കനത്ത നാശനഷ്ടങ്ങള്‍ നേരിടേണ്ടിവരുന്നുണ്ട്. യുഎസുമായി നേരിട്ട് ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നതായി താലിബാന്‍ തിങ്കളാഴ്ച വ്യക്തമാക്കിയത് ഈ സാഹചര്യത്തിലാണ്. അതേസമയം, ചര്‍ച്ചയില്‍ സര്‍ക്കാറിനെക്കൂടി പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് താലിബാന്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും