രാജ്യാന്തരം

മക്മാസ്റ്ററും തെറിച്ചു; ഭരണരം​ഗത്ത് അഴിച്ചുപണി തുടർന്ന് ട്രംപ് 

സമകാലിക മലയാളം ഡെസ്ക്

വാഷിങ്​ടൺ: ഭരണരം​ഗത്ത് വീണ്ടും വൻ അഴിച്ചുപണി നടത്തി അമേരിക്കൻ പ്രസി‍ഡന്റ്.കഴിഞ്ഞയാഴ്​ച സ്​റ്റേറ്റ്​ സെക്രട്ടറി റെക്​സ്​ ടില്ലേഴ്​സനെ മാറ്റിയതിന് പിന്നാലെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് സ്ഥാനത്തും ഡൊണാൾഡ് ട്രംപ് ഇളക്കി പ്രതിഷ്ഠ നടത്തി.  എച്ച്​.ആർ മക്​മാസ്​റ്ററെ മാറ്റി ജോൺ ബോൾട്ടനെയാണ് പകരം സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചിരിക്കുന്നത്​. മുൻ യു.എൻ അംബാസിഡറായിരുന്ന ബോൾട്ടൻ ബുഷ്​ ഭരണകാലത്ത്​ അമേരിക്കൻ പ്രതിരോധരംഗത്തും പ്രവർത്തിച്ചിരുന്നു. ട്വിറ്ററിലുടെയാണ്​ സുരക്ഷ ഉപദേഷ്​ടാവിനെ മാറ്റിയ വിവരം ട്രംപ്​ അറിയച്ചത്​.

മക്​മാസ്​റ്റർ മികച്ച രീതിയിലാണ്​ സുരക്ഷ ഉപദേഷ്​ടാവായി പ്രവർത്തിച്ചത്​. എല്ലാകാലത്തും അദ്ദേഹം തന്റെ സുഹൃത്തായിരിക്കുമെന്ന്​ പുതിയ സുരക്ഷ ​ഉപദേഷ്​ടാവിനെ തെരഞ്ഞെടുത്തതിന്​ ശേഷം ട്രംപ്​ ട്വീറ്റ്​ ചെയ്​തു. മക്​മാസ്​റ്ററെ മാറ്റാനുള്ള കാരണം ട്രംപ്​ വ്യക്​തമാക്കിയിട്ടില്ല.

സുരക്ഷ ഉപദേഷ്​ടാവായിതിന്​ ശേഷം ഫോക്​സ്​ ന്യൂസിന്​ നൽകിയ പ്രതികരണത്തിൽ ഉത്തരകൊറിയയെയും ഇറാനെയും രൂക്ഷമായാണ്​ ബോൾട്ടൻ വിമർശിച്ചത്​. ഇവർക്കെതിരെ നീങ്ങാൻ പ്രസിഡൻറിന്​ എല്ലാവിധ മാർഗങ്ങളും നിർദേശിക്കുക എന്നത്​ ത​​​െൻറ ജോലിയുടെ ഭാഗമാണെന്ന്​ അദ്ദേഹം പറഞ്ഞു.കഴിഞ്ഞയാഴ്​ച സ്​റ്റേറ്റ്​ സെക്രട്ടറി റെക്​സ്​ ടില്ലേഴ്​സനെയും ട്രംപ്​ മാറ്റിയിരുന്നു. സി.​െഎ.എ മുൻ ഡയറക്​ടർ മൈക്ക്​ പോംപിക്കാണ്​ പകരം ചുമതല നൽകിയത്​.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി