രാജ്യാന്തരം

പാക് ആഭ്യന്തരമന്ത്രിക്ക് നേരെ വധശ്രമം; അക്രമി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: പാക് ആഭ്യന്തരമന്ത്രി അഹ്‌സാന്‍ ഇഖ്ബാലിനെതിരെ വധശ്രമം. നരോവാലില്‍ റാലിക്കിടെ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു.

കൈയ്ക്ക് വെടിയേറ്റ മന്ത്രിയുടെ പരിക്ക് ഗുരുതരമല്ല. സംഭവം നടന്ന ഉടന്‍ തന്നെ അഹ്‌സാന്‍ ഇഖ്ബാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ബുള്ളറ്റ് നീക്കം ചെയ്തു. റാലിയില്‍ സംസാരിച്ച ശേഷം വാഹനത്തിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണം. 

നരോവാലിലെ കഞ്ചൂര്‍ ഗ്രാമത്തിലാണ് സംഭവം. മന്ത്രിക്കുനേരെ വെടിയുതിര്‍ത്തയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. 22 വയസുള്ളയാളാണ് അറസ്റ്റിലായതെന്ന് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്