രാജ്യാന്തരം

ജസ്റ്റിസ് ആര്‍ നസിറുള്‍ മള്‍ക്ക് പാകിസ്ഥാന്റെ ഇടക്കാല പ്രധാനമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ ഇടക്കാല പ്രധാനമന്ത്രിയായി ജസ്റ്റിസ് ആര്‍ നസിറുള്‍ മള്‍ക്കിനെ നിയമിച്ചു. പാക്കിസ്ഥാനില്‍ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഇടക്കാല പ്രധാനമന്ത്രിയെ നാമനിര്‍ദേശം ചെയ്തത്.

പാകിസ്ഥാനില്‍ ദേശീയ അസംബ്ലിയിലേക്കുളള പൊതുതെരഞ്ഞെടുപ്പ് ജൂലൈ 25നാണ് നടക്കുക. പ്രവിശ്യ നിയമസഭയിലേക്കുളള തെരഞ്ഞെടുപ്പും ഇതേദിവസം തന്നെ നടക്കും.നിലവില്‍ പാകിസ്ഥാന്‍ മുസ്ലീംലീഗ് സര്‍ക്കാരിന്റെ കാലാവധി മേയ് 31 കാലാവധി പൂര്‍ത്തിയാക്കും. കൂടാതെ സിന്ധ്, ഖൈബര്‍, പഷ്തൂണ്‍, ബലുചിസ്താന്‍ പ്രവിശ്യാ നിയമസഭകളുടെ കാലാവധി മേയ് 28ന് പൂര്‍ത്തിയാകും. 

പ്രധാനമന്ത്രി ശാഹിദ് അബ്ബാസി നയിക്കുന്ന പാകിസ്ഥാന്‍ മുസ്ലീംലീഗ്, ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തഹ് രീകെ ഇന്‍സാഫ്, മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ പാകിസ്ഥാന്‍ പീപ്പീള്‍സ് പാര്‍ട്ടി എന്നിവ തമ്മിലാണ് മുഖ്യപോരാട്ടം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍കള്‍ക്ക് കര്‍ശനനിയന്ത്രണം

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)