രാജ്യാന്തരം

വിമാനങ്ങള്‍ ആകാശത്ത് വെച്ച് കൂട്ടിമുട്ടി തകര്‍ന്ന് വീണു: പൈലറ്റിന് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

ഒട്ടാവ: പരിശീലനപ്പറക്കല്‍ നടത്തുന്നതിനിടെ രണ്ട് വിമാനങ്ങള്‍ ആകാശത്ത് വെച്ച് കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു. പരിശീലന പറത്തല്‍ നടത്തുകയായിരുന്ന സെസ്‌ന വിമാനവും ചെറു യാത്രാ വിമാനവുമാണ് ആകാശത്ത് വച്ച് കൂട്ടിയിടിച്ചത്. അപകടത്തില്‍ സെസ്‌ന വിമാനത്തിന്റെ പൈലറ്റ് ആണ് മരിച്ചത്. 

കാനഡയിലെ ഒട്ടാവയില്‍ നിന്ന് 30 കിലോമീറ്റര്‍ പടിഞ്ഞാറ് മക്ഗീ സൈഡ് റോഡിലാണ് ഞായറാഴ്ച രാവിലെ അപകടം നടന്നത്. രണ്ട് യാത്രക്കാരുമായി പോയ പതിനൊന്ന് സീറ്റുകളുള്ള യാത്രാവിമാനമാണ് തകര്‍ന്നത്. യാത്രാ വിമാനത്തിന്റെ അടിഭാഗത്ത് സെസ്‌ന വിമാനം വന്നിടിച്ച് തകര്‍ന്ന് വീഴുകയായിരുന്നു. യാത്രാ വിമാനം ഒട്ടാവ വിമാനത്താവളത്തിനുള്ളില്‍ ഇറക്കി. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കാനഡ വക്താവ് അറിയിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ