രാജ്യാന്തരം

കലിഫോര്‍ണിയയിലെ ഡാന്‍സ് ബാറില്‍ വെടിവെപ്പ്‌ ; പന്ത്രണ്ട് പേര്‍ കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

തൗസന്റ് ഓക്ക്‌സ്: കലിഫോര്‍ണിയയിലെ ഡാന്‍സ് ബാറിലുണ്ടായ വെടിവെപ്പില്‍
പന്ത്രണ്ട് പേര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.  തൗസന്റ് ഓക്ക് കോളെജിലെ വിദ്യാര്‍ത്ഥികള്‍ക്കായി ബോര്‍ഡര്‍ലൈന്‍ ബാറില്‍ സംഘടിപ്പിച്ച പാര്‍ട്ടിക്കിടെയായിരുന്നു വെടിവെപ്പ്‌.  പൊലീസുകാരനും അക്രമിയും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നും പൊലീസ് വ്യക്തമാക്കി. നൂറോളം വിദ്യാര്‍ത്ഥികളാണ് ആക്രമണം നടക്കുമ്പോള്‍ ബാറിലുണ്ടായിരുന്നത്. 

ബാറിനുള്ളില്‍ കടന്ന അക്രമി സുരക്ഷാ ഉദ്യോഗസ്ഥനെയും കാഷ്യറെയും വെടിവച്ചുവെന്നും ഡാന്‍സ് ചെയ്തുകൊണ്ടിരുന്നുവരുടെ മേലേക്ക് സ്‌മോക്ക് ഗ്രനേഡുകള്‍ വലിച്ചെറിഞ്ഞുവെന്നും ബാറിനുള്ളില്‍ നിന്നും രക്ഷപെട്ടയാള്‍ പൊലീസിന് മൊഴി നല്‍കി. ബാറിനുള്ളില്‍ നിന്ന് മുപ്പതിലേറെ വെടിയൊച്ചകളാണ് താന്‍ കേട്ടതെന്നും ഇയാള്‍ വെളിപ്പെടുത്തി.

വലിയ തോക്കാണ് അക്രമിയുടെ പക്കലുണ്ടായിരുന്നതെന്നും കറുത്ത ജാക്കറ്റും തൊപ്പിയും ധരിച്ചെത്തിയതെന്നും ബാറിന്റെ ജനാല വഴി പുറത്തേക്ക് ചാടി രക്ഷപെട്ടയാള്‍ പറഞ്ഞു.

വെടിവെപ്പ് നടന്നയുടന്‍ പൊലീസും രക്ഷാപ്രവര്‍ത്തകരും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. കലിഫോര്‍ണിയയിലെ വലിയ ഡാന്‍സ്ബാറുകളിലൊന്നായ ബോര്‍ഡര്‍ലൈന്‍ ഗ്രില്‍ ലോസ് ഏയ്ഞ്ചല്‍സിന് സമീപമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠിയിലെയും റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍