രാജ്യാന്തരം

ട്രംപ് 'വ്യാജസമാധാനസ്ഥാപകന്‍'; മാറിടം തുറന്നുകാട്ടി യുവതിയുടെ പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

പാരിസ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു നേരെ പാരീസില്‍ പ്രതിഷേധം. അര്‍ധനഗ്‌നയായ യുവതിയാണ് ട്രംപിന്റെ വാഹന വ്യൂഹത്തിനു മുന്നില്‍ തടസ്സം സൃഷ്ടിച്ച് പ്രതിഷേധിച്ചത്. ഒന്നാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പാരീസില്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. 

പ്രസിഡന്റിന്റെ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ യുവതി മുന്നിലേക്ക് ചാടിവീഴുകയായിരുന്നു. യുവതിയുടെ നെഞ്ചില്‍ 'വ്യാജ സമാധാനസ്ഥാപകന്‍' എന്ന് എഴുതിയിരുന്നു. വാഹനവ്യൂഹത്തിന് ഏതാനും മീറ്ററുകള്‍ ദൂരെവെച്ച് പോലീസ് യുവതിയെ തടഞ്ഞു. ഏഴുപതോളം ലോക നേതാക്കള്‍ പങ്കെടുക്കുന്നതായിരുന്നു പാരീസില്‍ നടന്ന ചടങ്ങ്.

'ഫീമെന്‍' എന്ന സ്ത്രീവാദ സംഘടനയില്‍പ്പെട്ട യുവതിയാണ് പ്രതിഷേധം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ലിംഗവിവേചനം, വംശീയത തുടങ്ങിയ സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളില്‍ സമാനമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാറുള്ള സംഘടനയാണ് ഫീമെന്‍. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പാരീസ് പോലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും