രാജ്യാന്തരം

എണ്ണ ഉത്പാദനം വെട്ടിക്കുറക്കാൻ തീരുമാനിച്ച് സൗദി; അന്തരാഷ്ട്ര വിപണയില്‍ വില ഉയര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

റിയാദ്: എണ്ണ ഉത്പാദനം വെട്ടിക്കുറക്കുമെന്ന് പ്രഖ്യാപിച്ച് ലോകത്തിലെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായ സൗദി അറേബ്യ. പ്രതിദിനം പത്ത് ലക്ഷം ബാരല്‍ ബാരല്‍ മാത്രമായി ഉത്പാദനം പരിമിതപ്പെടുത്തണമെന്ന്‌ എണ്ണയുത്പാദക രാജ്യങ്ങളോട് സൗദി ആവശ്യപ്പെട്ടു. അഞ്ച് ലക്ഷം ബാരല്‍ എണ്ണ മാത്രമേ ഇനി പ്രതിദിനം ഉത്പാദിപ്പിക്കൂവെന്നാണ് സൗദിയുടെ തീരുമാനം. വിപണിയിലെ സന്തുലനം പുനഃസ്ഥാപിക്കുന്നതിന് വേണ്ടിയാണ് നടപടിയെന്ന് ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം അബുദാബിയില്‍ ചേർന്ന എണ്ണയുത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ യോഗത്തില്‍ 2019 ല്‍ വിതരണം വെട്ടികുറക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സൗദി ഊര്‍ജ മന്ത്രിയുടെ ഇന്നത്തെ പ്രഖ്യാപനം. ഉത്പാദനം വെട്ടിക്കുറക്കുന്ന നടപടി നിലവില്‍ വന്നിട്ടില്ലെങ്കിലും സൗദിയുടെ തീരുമാനം വന്നതോടെ അന്തരാഷ്ട്ര വിപണയില്‍ എണ്ണ വില ഉയര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്