രാജ്യാന്തരം

കാമുകനെ കൊന്ന് ബിരിയാണിയുണ്ടാക്കി തൊഴിലാളികള്‍ക്ക് വിളമ്പി; ശരീരാവശിഷ്ടം പട്ടിക്ക് തിന്നാന്‍ കൊടുത്തു; യുവതി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ദുബായ്; 20 കാരനായ കാമുകനെ കൊലപ്പെടുത്തി ബിരിയാണിയുണ്ടാക്കി തൊഴിലാളികള്‍ക്ക് വിളമ്പിയ മുപ്പതുകാരിയായ യുവതി അറസ്റ്റില്‍. മൊറോക്കന്‍ യുവതിയാണ് ക്രൂരമായ കൊലനടത്തിയത്. കാമുകന്‍ മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് കൊലയ്ക്ക് കാരണമായത്. ബിരിയാണിയുണ്ടാക്കിയതിന് ശേഷം മിച്ചം വന്ന മൃതദേഹ അവശിഷ്ടങ്ങള്‍ യുവതി നായകള്‍ക്ക് തിന്നാന്‍ കൊടുക്കുകയായിരുന്നു. 

കഴിഞ്ഞ ജനുവരിയിലാണ് സംഭവമുണ്ടാകുന്നത്. മാസങ്ങളായി യുവാവിനെക്കുറിച്ച് വിവരങ്ങളൊന്നും ഇല്ലാത്തതിനെ തുടര്‍ന്ന് സഹോദരന്‍ അന്വേഷിച്ചെത്തിയതോടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തായത്. അല്‍ഐനിലെ യുവതിയുടെ താമസസ്ഥലത്തുവെച്ചാണ് കൊല നടത്തിയത്. മാസങ്ങള്‍ക്ക് മുന്‍പുണ്ടായ സംഭവത്തില്‍ ഇപ്പോഴാണ് ഡിഎന്‍എ പരിശോധനയിലൂടെ തുമ്പുണ്ടായത്. ഇരുവരും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. എന്നാല്‍ ഇവരെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിക്കാന്‍  യുവാവ് തീരുമാനിക്കുകയായിരുന്നു. 

യുവാവിനെ അന്വേഷിച്ചെത്തിയ സഹോദരനോട് തങ്ങള്‍ വേര്‍പിരിഞ്ഞു എന്നാണ് യുവതി പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയ സഹോദരന്‍ നടത്തിയ തിരച്ചിലില്‍ യുവാവിന്റെ പല്ല് കണ്ടെത്തുകയായിരുന്നു. ഡിഎന്‍എ പരിശോധനയിലൂടെയാണ് ഇത് കാമുകന്റേതാണെന്ന് തെളിയുകയായിരുന്നു. മാനസിക നില തകരാറിലായതിനെ തുടര്‍ന്നാണ് കൃത്യം ചെയ്തതെന്നാണ് യുവതി പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം