രാജ്യാന്തരം

വീടിനുമുന്നിൽ കണ്ട ബോക്സ് നൈസായിട്ടങ്ങ് മോഷ്ട്ടിച്ചു; തുറന്നുനോക്കിയപ്പോള്‍ പൊതി നിറയെ ജീവനുള്ള പുഴുക്കൾ, യുവതിക്ക് പണികൊടുത്ത് സിസിടിവിയും 

സമകാലിക മലയാളം ഡെസ്ക്

ഫ്ലൊറിഡ: വീടിനുമുന്നിൽ കൊറിയർ വന്ന ബോക്സ് അശ്രദ്ധമായി ഇരിക്കുന്നത് കണ്ട് അതുമായി കടന്നുകളഞ്ഞ യുവതിക്ക് പണികിട്ടിയ കഥയാണ് ഇപ്പോൾ ‌ഫേസ്ബുക്കിൽ വൈറലാകുന്നത്. ഫ്ലൊറിഡയിലെ അപോപ്ക എന്ന സ്ഥലത്താണ് സംഭവമുണ്ടായത്. ഷെല്ലി ഡ്രേവ് എന്ന യുവതിയാണ് തന്റെ വീട്ടിൽ നിന്ന് ബോക്സ് മോഷ്ടിച്ച് കടന്നുകളഞ്ഞ യുവതിയുടെ കഥ ഫേസ്ബുക്കിൽ പങ്കുവച്ചത്. 

മറ്റുള്ളവരുടെ വസ്തുക്കൾ മോഷ്ടിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന ഈ യുവതിക്ക് ഇത്തവണ പണികിട്ടിയെന്ന് കുറിച്ചാണ് സംഭവം ഷെല്ലി വിവരിച്ചുതുടങ്ങിയത്. ഷെല്ലിയുടെ മകൻ വീട്ടിലെ വളർത്തുമൃ​ഗങ്ങൾക്ക് നൽകാനായി ഓൺലൈനായി വാങ്ങിയ ജീവനുള്ള പുഴുക്കളായിരുന്നു ആ ബോക്സിൽ. കൊറിയർ വന്ന ബോക്സ് വീടിന്റെ കാർപോർച്ചിൽ തന്നെ ഇരിക്കുന്നത് കണ്ടാണ് യുവതി മോഷണത്തിനെത്തിയത്. ഇവർ ബോക്സ് കൈക്കലാക്കുന്നതും അതുമായി കടന്നുകളയുന്നതും ഷെല്ലിയുടെ വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ഏകദേശം 500ഓളം ജീവനുള്ള പുഴുക്കൾ നിറച്ച ബോക്സ് ആണ് യുവതി മോഷ്ടിച്ചത്. 

സിസിടിവി ദൃശ്യങ്ങളുടെ രണ്ട് സ്രീൻഷോട്ടുകളും സംഭവം വി‌വരിച്ചതിനൊപ്പം ഷെല്ലി പങ്കുവച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഷെല്ലി ഫേസ്ബുക്കിൽ കുറിച്ച ഈ സംഭവം നൂറിലധികം ആളുകളാണ് ഷെയർ ചെയ്തത്. വിവരണത്തിന് താഴെ ലഭിക്കുന്ന കമന്റുകളാണ് കൂടുതൽ രസകരം. ബോക്സ തുറക്കുമ്പോഴുള്ള യുവതിയുടെ ഭാവം ഫോട്ടോയെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ, മോഷണകഥയാണെങ്കിലും ബോക്സിനുള്ളിൽ നിന്ന് ലഭിച്ചത് എന്താണെന്ന് അറിഞ്ഞപ്പോൾ ചിരി നിർത്താനാകുന്നില്ല എന്നിങ്ങനെ നീളുന്നു കമന്റുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി