രാജ്യാന്തരം

സാങ്കേതിക തകരാർ; രണ്ട് സഞ്ചാരികളുമായി കുതിച്ച സോയുസ് റോക്കറ്റ് തിരിച്ചിറക്കി (വീഡിയോ) 

സമകാലിക മലയാളം ഡെസ്ക്

അസ്റ്റാന: റഷ്യയുടെ സോയുസ് റോക്കറ്റ്  അടിയന്തരമായി നിലത്തിറക്കി. സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് കസാഖിസ്ഥാനിലാണ് റോക്കറ്റ് തിരിച്ചിറക്കിയത്. രണ്ടു സഞ്ചാരികളുമായി രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് വ്യാഴാഴ്ചയാണ് റോക്കറ്റ് വിക്ഷേപിച്ചത്. റഷ്യയിൽ നിന്നും യുഎസിൽ നിന്നുമുള്ള ഓരോ ബഹിരാകാശ യാത്രികരാണ് പേടകത്തിലുള്ളത്. 

റഷ്യൻ ബഹിരാകാശ സഞ്ചാരിയായ അലെക്സി ഓവ്ചിനിൻ, യുഎസ് സഞ്ചാരി നിക്ക് ഹേഗ് എന്നിവരാണ് പേടകത്തിലുള്ളത്. ഇരുവരും സുരക്ഷിതരാണെന്ന് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസും യുഎസ് ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയും അറിയിച്ചു. 

വിക്ഷേപിച്ചതിന് പിന്നാലെ തന്നെ തകരാർ കണ്ടെത്തിയിരുന്നു. ഇതോടെയാണ് അടിയന്തിരമായി റോക്കറ്റ് തിരിച്ചിറക്കാൻ തീരുമാനിച്ചത്. ബൂസ്റ്ററിലാണ് പ്രശ്നങ്ങളെന്ന് നാസ വ്യക്തമാക്കി. 

എമര്‍ജന്‍സി റെസ്‌ക്യു സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിച്ചതാണ് തുണയായത്. രണ്ട് ബഹിരാകാശ സഞ്ചാരികളുമായി ബന്ധപ്പെടാന്‍ കഴിയുന്നുണ്ടെന്നും നാസ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി