രാജ്യാന്തരം

വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങിന്‍റെ ഹൈടെക്ക് വീല്‍ചെയറും പിഎച്ച്‌ഡി തീസിസും ലേലത്തിന്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: അന്തരിച്ച വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങിന്‍റെ ഹൈടെക്ക് വീല്‍ചെയറും അദ്ദേഹത്തിന്‍റെ പിഎച്ച്‌ഡി തീസിസും ലേലത്തിന്. ലണ്ടന്‍ ആസ്ഥാനമായ ക്രിസ്റ്റീസ് എന്ന സ്ഥാപനമാണ് ഇവ ലേലം ചെയ്യാൻ ഒരുങ്ങുന്നത്. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ എട്ടുവരെ ഓണ്‍ലൈൻ വഴിയാണ് ലേലം.

1965ലെ പിഎച്ച്‌ഡി തീസിസിന്‍റെ അഞ്ച് കോപ്പികള്‍ക്ക് പുറമേ, ശാസ്ത്ര സംബന്ധിയായ മറ്റു രേഖകളും ലേലം ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം പൗണ്ട് വരെയാണ് ലേല തുക നിശ്ചയിച്ചിരിക്കുന്നത്. ലേലത്തില്‍ നിന്ന് ലഭിക്കുന്ന തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്നും കമ്പനി വ്യക്തമാക്കി. ഇക്കഴിഞ്ഞ മാര്‍ച്ച്‌ 14ന് 76മത്തെ വയസിലാണ് ഹോക്കിങ് അന്തരിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

'നാളുകൾക്ക് ശേഷം പ്രിയദർശിനി രാംദാംസിനേയും വർമ സാറിനേയും കണ്ടു'

ഒരു കളിയും തോല്‍ക്കാതെ ലെവര്‍കൂസന്‍! ജര്‍മനിയില്‍ പുതു ചരിത്രം

ഗര്‍ഭസ്ഥ ശിശു 'ഉറങ്ങുകയാണ്',ഗര്‍ഭിണിക്ക് ഡോക്ടര്‍ ചികിത്സ നിഷേധിച്ചതായി പരാതി ;കുഞ്ഞ് മരിച്ചു