രാജ്യാന്തരം

കാറില്‍ വച്ച് സ്വവര്‍ഗരതിയിലേര്‍പ്പെട്ട രണ്ട് യുവതികള്‍ക്ക് പരസ്യമായ ചൂരല്‍ പ്രയോഗം

സമകാലിക മലയാളം ഡെസ്ക്


ക്വലാലംപൂര്‍: സ്വവര്‍ഗരതിയിലേര്‍പ്പെട്ട രണ്ട് യുവതികള്‍ക്ക് നേരെ മലേഷ്യയില്‍ പരസ്യമായ ചൂരല്‍ പ്രയോഗം. 22ഉം 32ഉം പ്രായമുള്ള രണ്ട് സ്ത്രീകള്‍ക്കാണ് ശരീയത്ത് കോടതി ശിക്ഷ വിധിച്ചത്. 

മലേഷ്യന്‍ സംസ്ഥാനമായ തെരെംഘാനുവില്‍ ഏപ്രില്‍ ആറിനാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കും ആറ് വീതം അടി നല്‍കാനും 620 പൗണ്ട് പിഴയീടാക്കാനുമായിരുന്നു വിധി. ശിക്ഷ നടപ്പാക്കുന്നത് കാണാനായി നിരവധി ആളുകള്‍ എത്തിയിരുന്നു.

പൊതുസ്ഥലത്ത് കാറിനുള്ളില്‍ വച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ഇരുവരെയും മത പൊലീസ് പിടികൂടുകയായിരുന്നു. രാജ്യത്തെ മത നിയമങ്ങള്‍ പ്രകാരം സ്വവര്‍ഗരതി കുറ്റകരമാണ്. അതേസമയം ഇതാദ്യമായാണ് സ്വവര്‍ഗരതിയിലേര്‍പ്പെട്ടതിന് ശിക്ഷ നടപ്പാക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വിധിക്കെതിരെ എല്‍ജിബിടി അവകാശ പ്രവര്‍ത്തകരും സംഘടനകളും രംഗത്തെത്തി. മനുഷ്യാവകാശ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് മലേഷ്യയിലെ വിമന്‍സ് എയ്ഡ് ഓര്‍ഗനൈസേഷന്‍ പറഞ്ഞു. വിധി അതിക്രൂരമെന്നാണ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ മലേഷ്യ അധ്യക്ഷന്‍ ഗ്വെന്‍ ലീ വിലയിരുത്തിയത്.

അതേസമയം തങ്ങളുടെ നടപടിയെ ന്യായീകരിച്ച് ശിക്ഷ നടപ്പാക്കിയ ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. സ്ത്രീകളെ ഉപദ്രവിക്കുകയായിരുന്നില്ല മറിച്ച് സമൂഹത്തിന് ശക്തമായ സന്ദേശം നല്‍കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് സംസ്ഥാന എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗമായ സാതിഫുല്‍ ബാഹ്രി മാമത്ത് പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍